ആലപ്പുഴയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

പട്ടണക്കാട് നികര്‍ത്തല്‍ വീട്ടില്‍ ജോണിയുടെ മകന്‍ ലിജോ(27) ആണ് മരിച്ചത്

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുത്തിയതോട് കൊടുംതുരുത്തിലാണ് അപകടമുണ്ടായത്. പട്ടണക്കാട് നികര്‍ത്തല്‍ വീട്ടില്‍ ജോണിയുടെ മകന്‍ ലിജോ(27) ആണ് മരിച്ചത്. ലിജോയ്ക്ക് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ സിജോയ്ക്ക് സാരമായ പരിക്കേറ്റു. സിജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight; Biker dies after being hit by KSRTC bus in Alappuzha

To advertise here,contact us