പരസ്പരം കളിയാക്കി, പിന്നാലെ മർദനം; ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

പരസ്പരം കളിയാക്കിയതാണ് മർദനത്തിൽ കലാശിച്ചത്

ആലപ്പുഴ: ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദനം. മുഹമ്മദൻ ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂളിലാണ് സംഭവം. പരസ്പരം കളിയാക്കിയതാണ് മർദനത്തിൽ കലാശിച്ചത്. എൻഎസ്എസ് ക്യാമ്പിനിടെയാണ് തർക്കമുണ്ടായത്. തുടർന്ന് തർക്കത്തിലേർപ്പെട്ട ഒരു വിദ്യാർത്ഥി സഹപാഠികളെയും കൂട്ടി എത്തി മർദിക്കുകയായിരുന്നു. വിദ്യാർത്ഥികളെ താക്കീത് ചെയ്ത് വിട്ടതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കി. മൂന്ന് ആഴ്ച മുമ്പായിരുന്നു സംഭവം.

Content Highlights: A Plus One student in Alappuzha was brutally beaten by classmates

To advertise here,contact us