കാല്‍നട യാത്രക്കാരനെ കാര്‍ ഇടിച്ചു; ആലപ്പുഴയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം

അനുവിന്റെ കാറും തല്ലി തകര്‍ത്തു

ആലപ്പുഴ: കാല്‍നട യാത്രക്കാരനെ കാര്‍ ഇടിച്ചതിന്റെ പേരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം. ആറാട്ടുപുഴ എസ് പി പള്ളിക്ക് സമീപമാണ് സംഭവം. നല്ലാണിക്കല്‍ കുളങ്ങരശേരിയില്‍ അനുവിനാണ് മര്‍ദനമേറ്റത്. അനുവിന്റെ കാറും തല്ലി തകര്‍ത്തു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Content Highlights: attack against youth in Alappuzha

To advertise here,contact us