മുറ്റത്ത് കളിക്കുന്നതിനിടെ കാണാതായി; മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ച നിലയിൽ

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ആലപ്പുഴ: ചേർത്തലയിൽ മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു. ചേർത്തല പുത്തനമ്പലത്താണ് സംഭവം. കാട്ടുകട മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത്- പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Content Highlights: Three year old girl dies after falling into pond in Cherthala

To advertise here,contact us