ആലപ്പുഴ: അർത്തുങ്കലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അർത്തുങ്കൽ മൂന്നാം വാർഡിൽ തുബോളിശേരിൽ പാവിൾ എന്ന പോൾ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. എട്ടുപേർ അടങ്ങുന്ന സംഘമായിരുന്നു മത്സ്യബന്ധനത്തിന് പോയത്. വള്ളം ശക്തമായ തിരമാലയിൽ പെടുകയായിരുന്നു.
Content Highlights: Fisherman dies after boat capsizes in Arthungal