കായംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസിയെ മര്‍ദ്ദിച്ചു; ഹൃദ്രോഗിയായ 50കാരന്‍ മരിച്ചു

സജിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു

ആലപ്പുഴ: കായംകുളത്ത് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് 50 വയസുകാരന്‍ മരിച്ചു. ചേരാവള്ളി കുന്നത്ത് കോയിക്കല്‍ കിഴക്ക് സജി എന്ന ഷിബു ആണ് മരിച്ചത്. അയല്‍വാസി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണകുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. വിഷ്ണുവിന്റെ മകളുടെ സ്വര്‍ണം സജി മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.

ഇതിന്റെ പേരില്‍ ഇന്നലെ രാത്രി സജിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ സജി കുഴഞ്ഞുവീഴുകയായിരുന്നു. സജി ഹൃദ്രോഗി ആയിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. സംഭവത്തില്‍ വിഷ്ണുവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Content Highlights: 50-year-old man dies after neighbor allegedly beaten up for theft in Kayamkulam

To advertise here,contact us