ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രൻ(57) ആണ് മരിച്ചത്. കൊട്ടാരപ്പാലത്തിന് സമീപം രാത്രി 9.15 ഓടെയായിരുന്നു അപകടം. രാജേന്ദ്രർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വർഷങ്ങളായി ചന്ദനക്കാവിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രാജേന്ദ്രൻ. തട്ടുകട ജീവനക്കാരനാണ്.

Content Highlight : Cyclist dies after being hit by KSRTC bus in Alappuzha

To advertise here,contact us