ആലപ്പുഴ: ആലപ്പുഴയിൽ നടുറോഡിൽ തമ്മിൽ തല്ലി യുവാക്കൾ. ആലപ്പുഴ മാവേലിക്കര കണ്ടിയൂർ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം. മദ്യപിച്ച് ഉണ്ടായ തർക്കമാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല.
മാവേലിക്കര കണ്ടിയൂർ സ്വകാര്യ ആശുപത്രിക്ക് സമീപം കഴിഞ്ഞ രാത്രി 11.30 ഓടെയാണ് സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ നടുറോഡിൽ തമ്മിൽ തല്ലുകയായിരുന്നു. ബഹളവും അസഭ്യ വാക്കുകളും കേട്ട് സമീപവാസികൾ എത്തി പൊലീസിനെ വിവരം അറിയിച്ചു.അരമണിക്കൂറോളം കഴിഞ്ഞാണ് മാവേലിക്കരയിൽ നിന്ന് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തിയതെന്നും നാട്ടുകാർ പറഞ്ഞു. തമ്മിൽ തല്ലിയവരെ പിടികൂടാൻ പൊലീസ് തയ്യാറായില്ലയെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് അര മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. പ്രദേശത്ത് രാത്രിയിലും പകലും സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Content Highlight : Drunk argument: Youths fight each other on the road in Alappuzha