ആലപ്പുഴയിൽ യുവതി സ്വയം തീകൊളുത്തി മരിച്ചു; സാമ്പത്തിക ബുദ്ധിമുട്ട് കാരണമെന്ന് പ്രാഥമിക നിഗമനം

സൗമ്യയോടൊപ്പം മാതാപിതാക്കളും 12 വയസ് പ്രായമുള്ള കുഞ്ഞുമായിരുന്നു താമസിച്ചിരുന്നത്

ആലപ്പുഴ: ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം യുവതി തീകൊളുത്തി മരിച്ചു. ഒളവപ്പറമ്പില്‍ സൗമ്യ(35)യെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി പിരിഞ്ഞ് കാളാത്ത് വാടക വീടെടുത്ത് കഴിയുകയായിരുന്നു യുവതി. ഇവിടെവച്ചാണ് തീകൊളുത്തി ജീവിതം അവസാനിപ്പിച്ചത്. സൗമ്യയോടൊപ്പം മാതാപിതാക്കളും 12 വയസ് പ്രായമുള്ള കുഞ്ഞുമായിരുന്നു താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് സൗമ്യ ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Content Highlight; Woman found charred to death inside house in Alappuzha

To advertise here,contact us