ചേർത്തലയിൽ മകന്റെ ക്രൂര മർദ്ദനത്തിന് ഇരയായ വയോധികൻ മരിച്ചു

സംഭവത്തിൽ അസ്വഭാവിക മരണത്തിന് അർത്തുങ്കൽ പൊലീസ് കേസെടുത്തു

ആലപ്പുഴ:ചേർത്തലയിൽ മകന്റെ ക്രൂര മർദ്ദനത്തിന് ഇരയായ വയോധികൻ മരിച്ചു. പുതിയകാവ് സ്വദേശി ചന്ദ്രശേഖരൻ നായർ(73) ആണ് മരിച്ചത്.അർത്തുങ്കലിലെ വൃദ്ധസദനത്തിൽ വെച്ചാണ് മരണം. സംഭവത്തിൽ അസ്വഭാവിക മരണത്തിന് അർത്തുങ്കൽ പൊലീസ് കേസെടുത്തു.

75കാരനായ ചന്ദ്രശേഖരൻ നായരെ മർദ്ദിച്ച സംഭവത്തിൽ മക്കളായ അഖിൽ, നിഖിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചെത്തിയ ഇളയ മകൻ അഖിൽ പിതാവിനെ അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മർദ്ദനം. അവശനായ പിതാവിനെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്കും ക്രൂരമായി മർദ്ദിച്ചു. അമ്മയ്ക്കും സഹോദരനും മുൻപിൽ വെച്ചയായിരുന്നു ആക്രമണം നടന്നതെങ്കിലും ആരും പിടിച്ചു മാറ്റാൻ നിന്നില്ല. ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തുകയാണ് സഹോദരൻ നിഖിൽ ചെയ്തത്.

Content Highlight : Elderly man brutally beaten by son dies in Cherthala

To advertise here,contact us