ആലപ്പുഴ: സ്കൂട്ടറും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ കലവൂരിലാണ് അപകടം നടന്നത്. പൂന്തോപ്പ് സ്വദേശിനിയായ ലക്ഷ്മി ലാല് (18) ആണ് മരിച്ചത്. ലക്ഷ്മി സഞ്ചരിച്ച സ്കൂട്ടര് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
ആലപ്പുഴ നഗരസഭയിലെ പൂന്തോപ്പ് വള്ളിക്കാട് മണിലാലിന്റെ മകളാണ് മരിച്ച ലക്ഷ്മി ലാല്. ലക്ഷ്മിയും സുഹൃത്തായ വിനീതയും കായിക പരിശീലനത്തിനായി മാരാരിക്കുളം തെക്ക് പ്രീതികുളങ്ങര സ്റ്റേഡിയത്തിലേക്ക് സ്കൂട്ടറില് പോകുമ്പോളാണ് അപകടമുണ്ടായത്. സ്കൂട്ടര് ഓടിച്ചിരുന്ന വിനീത സാരമായ പരിക്കുകളോടെ ആശുപത്രിയില് തുടരുകയാണ്. കലവൂര് ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം. ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്കും.
Content Highlight; Scooter and container lorry collide; 18-year-old dies