ആലപ്പുഴ: തോട്ടപ്പള്ളിയില് വയോധിക മരിച്ച നിലയില്. ചെമ്പകപ്പള്ളി റംലത്തിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. വീടിന്റെ പിന്വാതില് ചവിട്ടി തുറന്ന നിലയിലാണുള്ളത്. മുളക് പൊടി വിതറിയതായും കണ്ടെത്തിയിട്ടുണ്ട്. റംലത്തിൻ്റെ മാലയും വളയും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മോഷണത്തിനിടയിൽ നടന്ന കൊലപാതകമെന്നാണ് സംശയം. തോട്ടപ്പള്ളി ഒറ്റപ്പനക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
Content Highlights: Woman found died at Alappuzha suspect to murder