അമ്മയെയും മക്കളെയും സിപിഐഎം പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു;വീട് പൂട്ടി കൊടി നാട്ടിയെന്ന് ആരോപണം

സിപിഐഎം പാലമേല്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കുടുംബത്തിന്‌റെ വീട് പൂട്ടി കൊടി കുത്തിയത്

ആലപ്പുഴ: ആലപ്പുഴയില്‍ അമ്മയെയും പെണ്‍മക്കളെയും സിപിഐഎം പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്നിറക്കി വിട്ടതായി പരാതി. ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിലാണ് സംഭവം. സിപിഐഎം പാലമേല്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കുടുംബത്തിന്‌റെ വീട് പൂട്ടി കൊടി കുത്തിയത്. അമ്മയെയും പെണ്‍മക്കളെയും രാത്രി പെരുവഴിയിലാക്കിയെന്നാണ് ആരോപണം.

ഇഎംഎസ് ഭവന പദ്ധതിയില്‍ ലഭിച്ച വീട് വിറ്റത് കൊണ്ടാണ് നടപടിയെടുത്തതെന്ന് സിപിഐഎം പ്രവര്‍ത്തകരും ആരോപിച്ചു. അതേ സമയം നൂറനാട് പൊലീസില്‍ കുടുംബം പരാതി നല്‍കി. തുടര്‍ന്ന് പൊലീസെത്തി വീട് തുറന്നു നല്‍കുകയായിരുന്നു. കുളങ്ങര സ്വദേശി അര്‍ഷാദ്, ഭാര്യ റജൂല, രണ്ട് മക്കളടങ്ങുന്ന കുടുംബമാണ് പെരുവഴിയിലായത്. മൂന്ന് ദിവസം മുന്‍പാണ് കുടുംബം ഇവിടെ താമസത്തിനെത്തിയത്. കുട്ടികളുമായി ആശുപത്രിയില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട് പൂട്ടിയെടുത്ത നിലയില്‍ കണ്ടെത്തിയത്.

Content highlights: CPIM workers evict mother and children from their home in Alappuzha

To advertise here,contact us