സ്വാമിമാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു

തമിഴ്നാട് സ്വദേശി ഗണേശൻ വി ആണ് മരിച്ചത്

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശൻ വി ആണ് മരിച്ചത്. മിത്രപുഴ ആറാട്ട് കടവിൽ ഇന്ന് രാവിലെയാണ് സംഭവം. സ്വാമിമാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Sabarimala pilgrim drowns after going to bathe

To advertise here,contact us