അവധി ദിനം സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങി; 15കാരനെ കാണ്മാനില്ല

15 വയസ്സുള്ള വിദ്യാര്‍ത്ഥിയായ, പാലസ് വാര്‍ഡ് സ്വദേശി ഡോണ്‍ തോമസ് ജോസഫ് ആണ് അപകടത്തില്‍പ്പെട്ടത്

ആലപ്പുഴ: ആലപ്പുഴയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണ്മാനില്ല. 15 വയസ്സുള്ള വിദ്യാര്‍ത്ഥിയായ പാലസ് വാര്‍ഡ് സ്വദേശി ഡോണ്‍ തോമസ് ജോസഫ് (15) ആണ് അപകടത്തില്‍പ്പെട്ടത്.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഡോണ്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഏഴ് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു. ഡോണിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

content highlights: 15-year-old missing after going to the beach with friends on holiday

To advertise here,contact us