കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി; ആഴത്തിലേക്ക് മുങ്ങിത്താഴ്ന്ന് യുവാവിന് ദാരുണാന്ത്യം

കടക്കരപ്പള്ളി സ്വദേശി വിപിന്‍ ലാല്‍ (25) ആണ് മരിച്ചത്

icon
dot image

ആലപ്പുഴ: ചേര്‍ത്തല ഒറ്റമശ്ശേരി പൊഴിച്ചാലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കടക്കരപ്പള്ളി സ്വദേശി വിപിന്‍ ലാല്‍ (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് രണ്ട് സുഹൃത്തുക്കളുമായി വിപിന്‍ലാല്‍ പൊഴിച്ചാലില്‍ കുളിക്കാനിറങ്ങിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം മറുകരയിലേക്ക് നീന്തുന്നതിനിടെ വിപിന്‍ ആഴത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. അപ്പോഴേക്കും സുഹൃത്തുക്കള്‍ മറുകരയിലേക്ക് നീന്തിയെത്തിയിരുന്നു. വിപിന്‍ ആഴത്തിലേക്ക് താഴ്ന്ന് പോകുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തി വിപിനെ കരയിലെത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

content highlights: A young man drowned while taking a bath with his friends and died tragically.

dot image
To advertise here,contact us
To advertise here,contact us
To advertise here,contact us