കായംകുളത്ത് വീടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മുരുകേശന്‍ എന്നയാളുടെ ഉടമസ്ഥതത്തിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്

കായംകുളം: ആലപ്പുഴ കായംകുളത്ത് വീടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പാലസ് വാര്‍ഡിലാണ് സംഭവം. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ കത്തിക്കരിഞ്ഞു. മുരുകേശന്‍ എന്നയാളുടെ ഉടമസ്ഥതത്തിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചതെന്നാണ് സംശയം. അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

Content Highlights- burned dead body found inside home in kayamkulam

To advertise here,contact us