ആലപ്പുഴയിൽ ഓടുന്ന കാറിന് മുകളിൽ കോൺ​ക്രീറ്റ് പാളി വീണ് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്

ആലപ്പുഴ: ആലപ്പുഴയിൽ ഓടുന്ന കാറിനു മുകളിൽ കോൺക്രീറ്റ് പാളി വീണ്‌ അപകടം യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചാരുംമൂട് സ്വദേശി നിതിൻകുമാറിന്റെ കാറിനു മുകളിലേക്കാണ് കോൺക്രീറ്റ് പാളി വീണത്.ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മിക്കുന്ന മേഖലയിലുടെ സഞ്ചരിക്കുമ്പോളാണ് അപകടം സംഭവിച്ചത്. പാലത്തിൽ പണി നടക്കുന്നതിനാൽ കോൺഗ്രീറ്റ് പാളികൾ കെട്ടിവെച്ചിരുന്നു. ഇതിൽ കണ്ടെയ്നർ ലോറി ഇടിച്ചതോടെ താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകി. പാലത്തിന്റെ നിർമ്മാണ കമ്പനിയിൽ നിന്നുണ്ടായ വിഴ്ചയാണ് ഇതെന്നും യുവാവ് വിമർശിച്ചു.

Content Highlight :A concrete layer fell on a running car in Alappuzha; The young man escaped unhurt

Also Read:

Kerala
യുഡിഎഫ് സീറ്റ് കച്ചവടം നടത്തുന്നു; ലീഗ് മതനിരപേക്ഷ നിലപാട് മറക്കുന്നു: സജി ചെറിയാന്‍
To advertise here,contact us