വീട്ടിൽ നിന്ന് കാണാതായത് വെള്ളിയാഴ്ച; മൃതദേഹം കായംകുളം കായലിൽ നിന്ന് കണ്ടെത്തി

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

ആലപ്പുഴ: കായംകുളം കായലിൽ നിന്ന് മൃതദേഹം കണ്ടെത്തി. കാപ്പിൽ കൃഷ്ണപുരം പുത്തേഴുത്ത് വീട്ടിൽ പ്രദീപിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്. കായംകുളം പൊലീസും അ​ഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച മുതൽ പ്രദീപിനെ വീട്ടിൽ നിന്നും കാണാതാ‌യിരുന്നു.

പ്രദീപിനെ കാണാതായെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് മൃതദേഹം കായംകുളം കായലിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

To advertise here,contact us