പൊലീസ് വാഹനം ഇടിച്ച് യുവ ക്ഷീര കർഷകൻ മരിച്ചു

ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറക്കാൻ എടത്വയിൽ വന്ന പൊലീസ് ജീപ്പും പച്ചയിലേക്ക് പോകുകയായിരുന്ന സാനിയുടെ സ്കൂട്ടറും ഇടിക്കുകയായിരുന്നു

ആലപ്പുഴ: എടത്വയിൽ പൊലീസ് വാഹനം ഇടിച്ച് യുവ ക്ഷീര കർഷകൻ മരിച്ചു. എടത്വ ഇരുപതിൽ ചിറയിൽ സാനി ബേബിയാണ് മരിച്ചത്. ഇന്നലെ രാത്രി 8.30 യോടെ പച്ച, ലൂർദ്ദ് മാതാ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറക്കാൻ എടത്വയിൽ വന്ന പൊലീസ് ജീപ്പും പച്ചയിലേക്ക് പോകുകയായിരുന്ന സാനിയുടെ സ്കൂട്ടറും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൊലീസ് വാഹനത്തിൻ്റെ അടിയിൽപെട്ട സ്കൂട്ടറും സാനിയും 15 മീറ്ററോളം നിരങ്ങി നീങ്ങിയ ശേഷമാണ് നിന്നത്. ഗുരുതരമായ പരിക്കേറ്റ സാനിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എക്സാലോജിക്: കേന്ദ്ര അന്വേഷണ ഏജൻസിയെ ആർക്കാണ് ഭയം? അന്വേഷണത്തിൽ യാതൊരു ആശങ്കയുമില്ല: എ കെ ബാലൻ

To advertise here,contact us