അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പികൾ; ഹരിപ്പാട് വൻതോതിൽ വ്യാജ വിദേശമദ്യം പിടികൂടി

ആലപ്പുഴ ജില്ലാ എക്സൈസ് വകുപ്പിന്റെ ആന്റി നെർക്കോട്ടിക് സ്കോഡാണ് വ്യാജ മദ്യ നിർമ്മാണം പിടികൂടിയത്

ആലപ്പുഴ: ഹരിപ്പാട് വൻതോതിൽ വിദേശമദ്യം പിടികൂടി. അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പികളാണ് പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് സുധീന്ദ്ര ലാൽ എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

വീട് കേന്ദ്രീകരിച്ചായിരുന്നു നിർമ്മാണം. ബോട്ട്ലിംഗ് യൂണിറ്റ് ഉണ്ട്. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവ കണ്ടടുത്തു. ആലപ്പുഴ ജില്ലാ എക്സൈസ് വകുപ്പിന്റെ ആന്റി നെർക്കോട്ടിക് സ്കോഡാണ് വ്യാജ മദ്യ നിർമ്മാണം പിടികൂടിയത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us