കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് വീണു; അതിഥി തൊഴിലാളി മരിച്ചു

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ആലപ്പുഴ: കായംകുളം ചേരാവള്ളി മുട്ടത്ത് ദേവീക്ഷേത്രത്തിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് വീണ് അതിഥി തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി അജയകുമാറാണ്(35) മരിച്ചത്.

കായംകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കുടുങ്ങിക്കിടന്നയാളെ പുറത്തെടുത്തു. സേനയുടെ ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

To advertise here,contact us