വെറും ഒരു രൂപ കൊണ്ട് മൊബൈൽ റിപ്പയറിങ്ങ് പഠിക്കാം എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നും. എന്നാൽ അത് സാധ്യമാണ് അഖിൽ കൃഷ്ണയുടെ ഫോൺടെക്ക് എഡ്യൂക്കേഷനിൽ.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട്ഫോണുകൾ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ല. ഈ സാധ്യത മുന്നിൽ കണ്ടാണ് അഖിൽ കൃഷ്ണ തന്റെ കരിയറിന് ആരംഭം കുറിക്കുന്നത്. തുടക്ക കാലത്ത് തൊഴിൽ പഠിച്ച് ഗൾഫിലേക്ക്. പിന്നീട് അവിടെ നിന്ന് സമ്പാദിച്ച വരുമാനം കൊണ്ടാണ് ഫോൺടെക്ക് എഡ്യൂക്കേഷൻ എന്ന സ്വപ്നം അഖിൽ യാഥാർഥ്യമാക്കിയത്.
ഫോൺടെക്ക് എഡ്യൂക്കേഷൻ ആദ്യം ആരംഭിക്കുന്നത് അഖിലിന്റെ സ്വന്തം നാടായ കണ്ണൂരാണ്. ഫോൺടെക്കിലെ ഫീസ് സ്ട്രക്ചറാണ് പ്രധാന ആകർഷണം. ഒരു ക്ലാസിന് ഒരു രൂപ. സമൂഹത്തിലെ എല്ലാവർക്കും അവസരം ലഭിക്കുന്നതിനാണ് ഇങ്ങനെ ഒരു ഫീസ് സ്ട്രക്ചർ ക്രമീകരിച്ചിരിക്കുന്നതെന്ന് അഖിൽ പറയുന്നു. അതിലുപരി ഫോൺടെക്ക് തന്റെ സ്വപ്നമായിരുന്നു എന്നും അഖിൽ കൂട്ടിച്ചേർക്കുന്നുണ്ട്.
ഫോൺടെക്ക് എഡ്യൂക്കേഷനിൽ മൊബൈൽ റിപ്പയറിങ്ങ് പഠിപ്പിക്കുന്നതിനോടൊപ്പം മറ്റ് സ്ഥാപനങ്ങളിൽ പഠിച്ചതിന് ശേഷം വേണ്ടത്ര പരിശീലനം ലഭിക്കാത്തവർക്കും ഒരു രൂപ ക്ലാസ്സിൽ ചേർന്ന് പഠിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ മൊബൈൽ സാങ്കേതികവിദ്യയിൽ അനുദിനം വരുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അവ കൂടി ഉൾപ്പെടുത്തുന്ന രീതിയിലാണ് ഫോൺടെക്കിൽ സിലബസ് ഒരുക്കിയിരിക്കുന്നത്.
മാത്രമല്ല ഫോൺടെക്കിലെ അലുമിനികൾക്ക് പുതിയ മാറ്റങ്ങൾ എപ്പോൾ വേണമെങ്കിലും ഫോൺടെക്കിൽ എത്തി അവ പഠിക്കാനുള്ള പ്രത്യേക അവസരവും ഉണ്ട്. 100% പ്ലെയ്സ്മെന്റും ഫോൺടെക്ക് ഉറപ്പ് നൽകുന്നു. ജോലി ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലി കണ്ടുപിടിക്കാൻ സഹായിക്കുക കൂടി ഫോൺടെക്ക് ചെയ്യുന്നുണ്ട്. കണ്ണൂർ, പെരിന്തൽമണ്ണ, കാസർകോട്, കോട്ടയം കൂടാതെ മറ്റ് സ്ഥലങ്ങളിലേക്ക് കൂടി ഫോൺടെക്കിന്റെ സേവനം വിപൂലീകരിക്കാനുള്ള പരിശ്രമത്തിലാണ് അഖിൽ കൃഷ്ണ.
Content Highlights: In the digital age, mobile phone repairing offers promising career opportunities. Recognising this potential, Akhil Krishna began his career by learning the skill and working in the Gulf. Using his earnings, he established Fonetech Education, where aspiring technicians can learn mobile phone repairing for just one rupee.