സോളാർ, എനർജി സ്റ്റോറേജ്, ഇലക്ട്രിക് വാഹനങ്ങൾ, ഹരിത ഊർജ സാങ്കേതികവിദ്യകൾ എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ഒരേ വേദിയിൽ അവതരിപ്പിക്കുന്ന MASTERS Kerala RE Expo 2026 സെപ്റ്റംബർ 25 മുതൽ 27 വരെ തിരുവനന്തപുരം ലുലു മാളിൽ നടക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ റിന്യൂവബിൾ എനർജി പ്രദർശനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ എക്സ്പോയിൽ വ്യവസായ പ്രമുഖർ, നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്ധർ, സംരംഭകർ, നിക്ഷേപകർ എന്നിവർ പങ്കെടുക്കും.
180-ലധികം ബ്രാൻഡുകളും നിർമ്മാതാക്കളും പങ്കെടുക്കുന്ന എക്സ്പോയിൽ സോളാർ പവർ സിസ്റ്റങ്ങൾ, ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ, ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകൾ, സ്മാർട്ട് എനർജി മാനേജ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. ലൈവ് ഡെമോകൾ, സാങ്കേതിക സെമിനാറുകൾ, വിദഗ്ധരുടെ സെഷനുകൾ ,സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഷോകേസുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
വീടുകളിലെ വൈദ്യുതി ബിൽ കുറയ്ക്കാൻ സോളാർ സംവിധാനങ്ങൾ ആലോചിക്കുന്നവർക്കും, ഊർജ ചെലവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കും, പുനരുപയോഗ ഊർജ മേഖലയിലെ പുതിയ അവസരങ്ങൾ തേടുന്ന സംരംഭകർക്കും ഈ എക്സ്പോ പ്രയോജനകരമാകും. സാങ്കേതികവിദ്യകൾ നേരിട്ട് പരിചയപ്പെടാനും വിദഗ്ധരുമായി സംവദിക്കാനും സന്ദർശകർക്ക് അവസരമൊരുങ്ങും.
മാസ്റ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എക്സ്പോ, പുനരുപയോഗ ഊർജ മേഖലയിലെ പുതിയ ബിസിനസ് അവസരങ്ങൾക്കും സാങ്കേതിക സഹകരണങ്ങൾക്കും വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. നൂറുകണക്കിന് അംഗങ്ങളുള്ള സംഘടന സംസ്ഥാനത്തെ പുനരുപയോഗ ഊർജ്ജ മേഖലയിലെ പ്രധാന കൂട്ടായ്മകളിലൊന്നാണ്.
Content Highlights: Thiruvananthapuram is set to host Masters Kerala RE Expo 2026, one of South India’s most prominent renewable energy exhibitions, bringing together key players from the solar, energy storage, electric mobility, and clean technology sectors. Scheduled from September 25 to 27,