സെപ്റ്റംബർ അവസാനം 5 ദിവസം ബാങ്കുകൾ അവധി; ധനകാര്യ മന്ത്രാലയവുമായുള്ള നിർണായക ചർച്ച ഇന്ന്

ചർച്ച നടത്താൻ ധനകാര്യ മന്ത്രാലയം

മൂന്ന് ദിവസത്തെ സമരപ്രഖ്യാപനത്തിന് പിന്നാലെ ബാങ്കുകളുമായി ചർച്ച നടത്താൻ ധനകാര്യ മന്ത്രാലയം. പൊതുമേഖലാ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളുമായാണ് ധനകാര്യ മന്ത്രാലയം ചർച്ച നടത്തുക. ഇന്നാണ് ചർച്ച നടക്കുക.

സെപ്റ്റംബർ 28,29,30 എന്നീ ദിവസങ്ങളിലാണ് ബാങ്ക് സമരം നടക്കുക. 26,27 തിയ്യതികളും അവധി ആയതിനാൽ തുടർച്ചയായ 5 ദിവസങ്ങൾ ബാങ്ക് പ്രവർത്തിക്കില്ല. അന്നേ ദിവസങ്ങളിൽ ബാങ്കിങ് സേവങ്ങൾ തടസപ്പെടുന്നില്ല എന്നുറപ്പാക്കാനും ഉപയോക്താക്കൾ ബുദ്ധിമുട്ട് നേരിടുന്നില്ല എന്നുറപ്പാക്കാനുമാണ് ചർച്ച. അർദ്ധ വാർഷിക ക്ലോസിങ് കാലയളവ് അടുത്തതിനാൽ തടസ്സങ്ങൾ കുറയ്ക്കുന്നതിനുള്ള അടിയന്തര ക്രമീകരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ ചർച്ച ചെയ്തേക്കാം.

റിസർവ് ബാങ്ക്, സെബി എന്നിവയെപ്പോലെ ബാങ്കുകൾക്കും ആഴ്ചയിൽ 5 പ്രവൃത്തി ദിവസമാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ബാങ്കുകളുടെ സമരം. എന്നാൽ ഇക്കാര്യം സർക്കാർ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ചർച്ചകൾ ആവശ്യമുണ്ട് എന്നതാണ് നിലവിലെ സർക്കാർ നിലപാട്. 2024ൽ തന്നെ ഇത്തരത്തിൽ ഒരു ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ അതിലും കേന്ദ്രസർക്കാരിന്റെ നടപടിയുണ്ടായില്ല.

Content Highlights: Following the announcement of a three-day strike, the Finance Ministry will hold discussions with representatives of public sector banks, regional banks and the Indian Banks Association. The meeting is scheduled to take place today.

To advertise here,contact us