റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ചെറിയ ബിൽഡർമാർക്കും ഗുണകരമാകുന്ന തീരുമാനവുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. ബിൽഡിങ് പ്ലാനുകൾക്ക് വെറും മുപ്പത് മിനുട്ടിൽ അനുമതി നൽകുന്ന 'നംബികെ നക്ഷേ 2.0' പദ്ധതിക്ക് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി തുടക്കമിട്ടു. ഇതോടെ ബിൽഡർമാർ നേരിടേണ്ടിവരാറുള്ള രണ്ടും മൂന്നും മാസമുള്ള കാത്തിരിപ്പ് ഒഴിവാകും.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി മന്ത്രി കൃഷ്ണ ബൈരെ ഗൗഡയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.4,000 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള റെസിഡൻഷ്യൽ സൈറ്റുകൾ അതും നാല് പാർപ്പിട യൂണിറ്റുകൾ വരെയാണ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുക. യോഗ്യരായ ആർകിടെക്ടുകൾ വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും. ചട്ടങ്ങൾ എല്ലാം പാലിച്ചിട്ടുണ്ട് എങ്കിൽ സൂക്ഷ്മപരിശോധന കൂടാതെതന്നെ പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ ഇടപെടലുകളും, ഡോക്യൂമെന്റേഷൻ ആവശ്യകതയും ഗണ്യമായി കുറയ്ക്കുന്നതാണ് പുതിയ പ്ലാറ്റ്ഫോം. ഉടമസ്ഥാവകാശം, നികുതി തുടങ്ങിയവയുടെ നിർദേശങ്ങൾ അടങ്ങിയ ഇ-ഘട വിവരങ്ങളും ഇനി വേറെ വേറെ അപ്ലോഡ് ചെയ്യേണ്ടതില്ല. പകരം, ഇ-ഘട നമ്പർ നൽകിയാൽ ഡാറ്റാബേസിൽ നിന്ന് തനിയെ വിവരങ്ങൾ ലഭിക്കും.
നിലവിലെ പ്രവർത്തികളെ ഡിജിറ്റലൈസ് ചെയ്യുകയല്ല, മറിച്ച് പ്രവർത്തനം കൂടുതൽ സുഖമമാക്കുകയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു. നിയമാനുസൃതമായി നീങ്ങുന്ന ഒരാൾക്കും സമയം നഷ്ടപ്പെടരുത്. രണ്ടും മൂന്നും മാസം അവർ കാത്തുനിൽക്കരുത്. സംവിധാനത്തെ കൂടുതൽ സുഖമമാക്കാനും കാര്യക്ഷമാക്കാനുമാണ് 'നംബികെ നക്ഷേ 2.0 എന്നും മന്ത്രി പറഞ്ഞു.
"വിശ്വസിക്കുക, സ്ഥിരീകരിക്കുക" എന്ന മാതൃകയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്തരത്തിൽ ഒരു സംവിധാനം എന്നും മന്ത്രി പറഞ്ഞു. നിയമം അനുസരിക്കുയാണ് പൗരന്മാരെയും ലൈസൻഡ് ഉള്ള ആർകിടെക്ടുകളെയും വിശ്വസിക്കുകയും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിശോധനകൾ മൂലം ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഇത്. പ്രക്രിയയുടെ ഓൺലൈൻ, ഓട്ടോമേറ്റഡ് സ്വഭാവം ഇടനിലക്കാരുടെ പങ്ക് കുറയ്ക്കുകയും അംഗീകാരങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Greater Bengaluru Authority has launched Nambike Nakshe 2.0, a system aimed at granting approval for eligible building plans within 30 minutes. The initiative is expected to reduce the long waiting period traditionally faced by builders and provide faster approvals, particularly benefiting small builders and the real estate sector.