18,268 കോടിയുടെ ഇടപാട്: ജിയോ ക്രെഡിറ്റിന്റെ ഓഹരികൾ ബാങ്ക് ഓഫ് അമേരിക്ക ഏറ്റെടുക്കുന്നു

ജിയോ ക്രെഡിറ്റിന് ഈ വർഷം ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 30,667 കോടി രൂപയുടെ അസറ്റ് അണ്ടർ മാനേജ്മെന്റ് ഉണ്ട്

ബാങ്ക് ഓഫ് അമേരിക്ക ജിയോ ക്രെഡിറ്റിന്റെ 49.9 ശതമാനം ഓഹരികൾ 1.9 ബില്യൺ യു.എസ് ഡോളറിന് അതായത് 18,268 കോടി രൂപയ്ക്ക് സ്വന്തമാക്കുമെന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് അറിയിച്ചു. റിലയൻസിന്റെ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ കീഴിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ജിയോ ക്രെഡിറ്റ്.

ഒരു എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച്, ഇരു സ്ഥാപനങ്ങളും ഒരു ജോയിന്റ് വെഞ്ച്വർ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്, ഇതിലൂടെ പ്രിഫറൻഷ്യൽ ഇഷ്യൂവിലൂടെയും വാറന്റുകളിലൂടെയും ബാങ്ക് ഓഫ് അമേരിക്ക ഓഹരികൾ വാങ്ങും. ഈ സംരംഭം ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഡിജിറ്റൽ വിപണന ശേഷിയും ഇന്ത്യൻ വിപണിയിലെ അറിവും, ബാങ്ക് ഓഫ് അമേരിക്കയുടെ ആഗോള സാമ്പത്തിക സേവന വൈദഗ്ധ്യവുമായി സംയോജിപ്പിക്കും.

ഒരു പ്രധാന വിപണിയിൽ ബാങ്ക് ഓഫ് അമേരിക്ക നടത്തുന്ന ധനകാര്യ നിക്ഷേപമാണിത്. രണ്ട് വർഷം പഴക്കമുള്ള ജിയോ ക്രെഡിറ്റിന് ഈ വർഷം ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 30,667 കോടി രൂപയുടെ അസറ്റ് അണ്ടർ മാനേജ്മെന്റ് ഉണ്ട്.

Content Highlights: Bank of America to acquire 49.9% stake in Jio Credit for $1.9 billion (₹18,268 crore). Jio Financial Services and Bank of America enter into a joint venture agreement. Investment will be made through preferential issue and warrants. Partnership combines Jio’s digital finance capabilities and Indian market expertise with Bank of America’s global financial services experience.

To advertise here,contact us