2026-27 സാമ്പത്തിക വർഷത്തെ ആദ്യത്തെ 4 മാസത്തെ കണക്കുകൾ പ്രകാരം യു.പി.ഐ വളർച്ചാ വേഗത്തിൽ ഇടിവ് രേഖപ്പെടുത്തി. 10 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 ഏപ്രിൽ-ജൂലൈ കാലയളവിൽ 9200 കോടി രൂപയുടെ ഇടപാടുകളാണ് നടന്നതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 7450 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്.
വളർച്ചാ നിരക്ക് 33.5 ശതമാനത്തിൽ നിന്നും മുൻവർഷത്തെ അപേക്ഷിച്ച് 23.5 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം സാമ്പത്തിക വളർച്ച നിരക്കിൽ 30 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2024-25 സാമ്പത്തിക വർഷത്തിൽ 41 ശതമാനമായിരുന്നു.
യു.പി.ഐ. ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്നും ഫീസ് (MDR) ഈടാക്കാനുള്ള ചർച്ചകൾ നടക്കുന്നത് വിപണിയിൽ നേരിയ ആശയ കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ചെറുകിട വ്യാപാരികൾ ഇതിനെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക ഫിൻടെക് കമ്പനികൾക്കുമുണ്ട്.
കൂടുതൽ ആളുകളെ ആകർഷിക്കാൻ ക്യാഷ് ബാക്ക് ഓഫറുകളും പുതിയ ഫീച്ചറുകളും പെയ്മെന്റ് കമ്പനികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും, വരും മാസങ്ങളിലെ വിപണിയുടെ പ്രതികരണം മാത്രമായിരിക്കും യു.പി.ഐ.യുടെ ഭാവി വളർച്ചാ ഗതി നിർണ്ണയിക്കുക.Content Highlight : UPI transaction growth slows to 23.5% in the first four months of FY 2026-27, compared to 33.5% growth recorded last year, amid concerns over possible merchant fees and changing market trends.