ഡിജിറ്റൽ സദ്യയുമായി ലുലു കണക്ട്; വമ്പൻ ഓഫറുകളോടെ ഓണം വിൽപ്പനയ്ക്ക് തുടക്കം

പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറി പുതിയത് സ്വന്തമാക്കാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്

കൊച്ചി: ഓണക്കാല ഷോപ്പിംഗ് കൂടുതൽ ആഘോഷമാക്കാൻ ആകർഷകമായ ഓഫറുകളും സമ്മാന പദ്ധതികളും അവതരിപ്പിച്ച് ലുലു കണക്ട് ഓണം വിൽപ്പനയ്ക്ക് തുടക്കമിട്ടു. വിലക്കിഴിവുകൾക്കും എക്സ്ചേഞ്ച് ഓഫറുകൾക്കും പുറമേ, ഇത്തവണ ആദ്യമായി അവതരിപ്പിക്കുന്ന ഡിജിറ്റൽ സദ്യയാണ് ക്യാമ്പയിന്റെ പ്രധാന ആകർഷണം.

ഇലക്ട്രോണിക്സും ഗൃഹോപകരണങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ടെക് പാക്കേജുകളായാണ് ഡിജിറ്റൽ സദ്യ അവതരിപ്പിച്ചിരിക്കുന്നത്. ആറ് ഉൽപ്പന്നങ്ങളടങ്ങിയ മിനി ടെക് സദ്യ 43,499 മൂല്യം വരുന്നത് 24,999-നും, 20 ഉൽപ്പന്നങ്ങളുള്ള ഫാമിലി ടെക് സദ്യ 96,999 വിലമതിക്കുന്നവ 49,999-നും ലഭിക്കും. 43 ഇഞ്ച് LED ടി.വി ഉൾപ്പെടെ പ്രീമിയം ഇലക്ട്രോണിക്സും ഗൃഹോപകരണങ്ങളും അടങ്ങിയ ഗ്രാൻഡ് ടെക് സദ്യ 1,65,499 മൂല്യമുള്ളത് 99,999 രൂപയ്ക്കുമാണ് ഒരുക്കിയിരിക്കുന്നത്.

സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, ഹോം അപ്ലയൻസുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ഓണക്കാല പ്രത്യേക വിലക്കിഴിവുകളും ലഭ്യമാണ്. പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറി പുതിയത് സ്വന്തമാക്കാൻ ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഓണം ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യചിത്രവും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ശബരീഷ് വർമ്മ, ദേവരാജ്, റ്റിസ്, 'ബാലൻ' സിനിമയിലൂടെ ശ്രദ്ധേയയായ ജോളി (അമ്മാമ) എന്നിവരെ അണിനിരത്തിയ പരസ്യം 'മലയാളി കണക്ട് ആകുന്നു ലുലുവിനൊപ്പം' എന്ന ആശയത്തിലാണ് ഒരുക്കിയിരിക്കുന്നത്.

'സൗഭാഗ്യോത്സവം' ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും നേടാം. 20 കിയ സിറോസ് കാറുകൾ ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നതോടൊപ്പം ട്രോളി ഫ്രീ ഷോപ്പിംഗ്, LED ടി.വികൾ, സ്മാർട്ട്ഫോണുകൾ, സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ ജീവിതശൈലിയും ആവശ്യങ്ങളും മുൻനിർത്തിയാണ് പ്രത്യേക ഓഫറുകളും ടെക് പാക്കേജുകളും സമ്മാന പദ്ധതികളും ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു. മികച്ച സാങ്കേതികവിദ്യയും മികച്ച മൂല്യവും ഒരുമിച്ച് ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ഇത്തവണത്തെ ഓണം ക്യാമ്പയിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ & സി.ഇ.ഒ. എം. നിഷാദ്, പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ്, മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസ്സിം, റീജണൽ ഡയറക്ടർ സുധീഷ് ചേരിയിൽ, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനാടത്ത്, ലുലു കണക്ട് സെൻട്രൽ ബയിങ് മാനേജർ പ്രിൻസ് ഫിലിപ്സ് എന്നിവർ പങ്കെടുത്തു.

Content Highlights: Lulu Connect Launches Onam Sale with 'Digital Sadya', Mega Discounts & Exciting Rewards Exclusive tech bundles, exchange offers, and a chance to win Kia Syros cars make this Onam shopping season even more rewarding

To advertise here,contact us