ഭക്ഷണം കഴിക്കാൻ ഹോട്ടലുകൾ തെരഞ്ഞെടുക്കുമ്പോൾ നമ്മൾ എപ്പോഴും മുൻഗണന കൊടുക്കുക വൃത്തി, വില എന്നിവയ്ക്കാണ്. വില ഇന്നത്തെക്കാലത്ത് ഒരു നിർണായക ഘടകമാണ്. പാചകവാതക വില അടക്കം വർധിച്ച ഇന്നത്തെക്കാലത്ത് ഭക്ഷണത്തിനെല്ലാം തീവിലയാണ്. വിലയറിയാതെ കെയറിയാൽ പെട്ടതുതന്നെ! ഇങ്ങനെയിരിക്കെ ദൽഹി സ്വദേശിയായ ഒരു യുവാവ് കൊള്ളവിലയുടെ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
ഡൽഹിയിലെ ഒരു ഹോസ്പിറ്റൽ കോമ്പൗണ്ടിനുള്ളിലെ റെസ്റ്റോറന്റിലാണ് സന്തോഷ് ഭാരത്വൻഷി യുവാവ് ഭക്ഷണം കഴിക്കാൻ കയറിയത്. ഒരാവശ്യത്തിനായി ഹോസ്പിറ്റലിലേക്കെത്തിയ സന്തോഷും കൂട്ടുകാരനും വിശന്നപ്പോഴാണ് ഹോട്ടലിലേക്ക് കയറിയത്. ഹോസ്പിറ്റൽ കോമ്പൗണ്ടിനുള്ളിലെ ഹോട്ടൽ ആയിരുന്നു അത്. രണ്ട് മസാലദോശയും ഒരു ചായയും സംഭാരവും ആണ് ഇരുവരും പറഞ്ഞത്.
എന്നാൽ ബിൽ വന്നപ്പോൾ സന്തോഷിന്റെ കണ്ണ് തള്ളിപ്പോകുകയായിരുന്നു. 708 രൂപ ! ഒരു മസാലദോശയ്ക്ക് മാത്രം ആ ഹോട്ടലിൽ ഈടാക്കുന്നത് 274 രൂപയാണ്. സംഭാരത്തിന് 85 രൂപയും ചായയ്ക്ക് 74 രൂപയും ! കണ്ണ് മഞ്ഞളിച്ച സന്തോഷ് ഇത് വല്ലാത്ത ഒരു അവസ്ഥയായി എന്നാണ് പ്രതികരിച്ചത്. ഹോസ്പിറ്റലിലേക്ക് കാലെടുത്തുവെച്ചാൽ എല്ലാത്തരത്തിലും കീശ ചോരുമെന്നത് ശരിയാണെന്നും സന്തോഷ് പറയുന്നു.
ഹോട്ടൽ ഉടമയ്ക്ക് മനുഷ്വത്വം എന്നൊന്നില്ലേ എന്നാണ് സന്തോഷ് ചോദിക്കുന്നത്. എല്ലായിടത്തും നിങ്ങൾ ആളുകളെ പിഴിയുകയാണ്. ആശുപത്രിയിലെങ്കിലും ഇങ്ങനെയുള്ള പിടിച്ചുപറി ഒഴിവാക്കിക്കൂടെ എന്നും സന്തോഷ് ചോദിക്കുന്നു. പുറത്ത് പ്രഭാതഭക്ഷണത്തിന് നല്ല വില കുറവാണ്. എന്നാൽ ആശുപത്രിയിൽ ആളുകളെ കൊള്ളയടിക്കുകയാണ് എന്നും സന്തോഷ് പറയുന്നു.
Content Highlights: A Delhi man named Santosh Bharatwanshi was shocked after receiving a Rs 708 bill for two masala dosas, tea and buttermilk at a restaurant inside a hospital compound. He questioned the high prices, saying that visiting hospitals often leads to heavy expenses in every way. The incident gained attention after his reaction went viral.