സിനിമ കാണുന്നവർക്കും മറ്റും പരിചയപ്പെടുത്തലുകൾ വേണ്ടാത്ത ഒരു പേരാണ് തമന്ന ഭാട്ടിയ. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിൽ എല്ലാം അഭിനയിച്ചിട്ടുള്ള തമന്നയ്ക്ക് ആരാധകർ ഏറെയാണ്. ഇതിന് പുറമെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ചുവട് വെച്ചും തമന്ന അതിപ്രശസ്തയാണ്. എന്നാൽ തമന്നയുടെ സമ്പാദ്യവും മറ്റും എത്രയാണെന്ന് അറിയാമോ?
പല റിപ്പോർട്ടുകൾ പ്രകാരം തമന്നയുടെ ആകെ സമ്പാദ്യം 120 കോടി രൂപയോളമാണ്. സിനിമകളിലൂടെ മാത്രമല്ല, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ, പലയിടത്തും ഉള്ള അപ്പിയറൻസുകൾ, ഡിജിറ്റൽ പ്രോജക്ടുകൾ എന്നിവയിൽ നിന്നാണ് തമന്നയ്ക്ക് ഇത്രയും പണം ലഭിച്ചത്. ഒരു സിനിമയ്ക്ക് തമന്ന വാങ്ങുന്ന പ്രതിഫലം 4 മുതൽ 5 കോടി രൂപ വരെയാണ്. ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് തമന്ന.
വിവിധ റിപ്പോർട്ടുകൾ പ്രകാരം തമന്ന റിയൽ എസ്റ്റേറ്റിലും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. 16 മുതൽ 20 കോടി രൂപ വേറെയാണ് തമന്നയുടെ വീടിന്റ വില. ഇതിന് പുറമെ മുംബൈയിൽ ഏഴ് കോടി രൂപയുടെ ഒരു അപ്പാർട്മെന്റും തമന്നയ്ക്കുണ്ട്. ഇതിന് പുറമെ, BMW 320i, ബെൻസ്, മിസ്തുബിഷി പജേറോ സ്പോർട്ട്, ലാൻഡ് റോവർ, റേഞ്ച് റോവർ ഡിസ്കവറി സ്പോർട്ട് എന്നിവയും തമന്നയ്ക്കുണ്ട്.
Content Highlights: Actress Tamannaah Bhatia has reportedly amassed a net worth of around ₹120 crore through her successful film career, brand endorsements, public appearances, and digital projects. Beyond acting, her collaborations with major brands and growing presence across digital platforms have significantly contributed to her wealth, making her one of the most successful actresses in the Indian entertainment industry.