വ്യക്തിഗത നികുതി വിവരങ്ങൾ പുറത്തുവിടാൻ ഒരുങ്ങി ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ്. എത്രയാണ് താൻ നികുതി അടയ്ക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളാണ് ചാൾസ് മൂന്നാമൻ വെളിപ്പെടുത്തുക. ഇത് സംബന്ധിച്ച് ബക്കിങ്ഹാം കൊട്ടാരം ഔദ്യോഗിക സ്ഥിരീകരണം നൽകി. ആൻഡ്രു മൗണ്ട്ബാറ്റൺ - വിൻഡ്സോർ വിവാദങ്ങൾക്ക് പിന്നാലെ രാജകുടുംബാംഗങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വേണമെന്നും അവ കൂടുതൽ സുതാര്യമാക്കണമെന്നും പൊതുജനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്തുവിടാൻ കിങ് ചാൾസ് സ്വമേധയാ തയ്യാറായത്. രാജകുടുംബാംഗങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തത്തെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തത നൽകാനാണ് കിങ് ചാൾസ് ഇത്തരത്തിൽ കണക്കുകൾ പുറത്തുവിടുന്നത്.
2024-25 വർഷത്തിൽ കിങ് ചാൾസ് അടച്ച നികുതി വിവരങ്ങളാണ് പുറത്തുവിടുക. ഡച്ച് ഓഫ് ലഞ്ചെസ്റ്ററിൽ നിന്നുള്ള വരുമാനം, നിക്ഷേപങ്ങൾ, സ്വകാര്യ എസ്റേറ്റുകളിൽ നിന്നുള്ള വരുമാനം എന്നിവയ്ക്കെല്ലാം നൽകിയ നികുതിയും ഇതിൽ ഉൾപ്പെടും. ബ്രിട്ടീഷ് രാജാക്കന്മാർക്ക് ചില നികുതികൾ അടയ്ക്കുന്നതിൽ ഇളവുകളുണ്ട്. ബ്രിട്ടനിലെ നിയമപ്രകാരം, രാജാക്കന്മാർ വരുമാന നികുതി, മൂലധന നേട്ട നികുതി അല്ലെങ്കിൽ അനന്തരാവകാശ നികുതി എന്നിവ അടയ്ക്കേണ്ടതില്ല. എന്നാൽ 1993 മുതൽ രാജകുടുംബം സ്വമേധയാ നികുതികൾ അടയ്ക്കുന്നുണ്ട്.
എന്നാൽ നികുതി വിവരങ്ങൾ സ്വമേധയാ പുറത്തുവിടാനുള്ള കിങ് ചാൾസിന്റെ ഈ തീരുമാനത്തിനെതിരെ രാജവാഴ്ച വിരുദ്ധ പ്രക്ഷോഭകർ രംഗത്തിറങ്ങിയിട്ടുണ്ട്. രാജകുടുംബത്തിന് സ്വമേധയാ നികുതുകി വിവരങ്ങൾ പുറത്തുവിടാനുള്ള അധികാരം ഇല്ലെന്നും എങ്ങനെയാണ് അദ്ദേഹത്തിന് ഇത്ര വരുമാനം ലഭിക്കുന്നത് എന്നുമാണ് പ്രക്ഷോഭകർ ചോദിക്കുന്നത്. ഗ്രാന്റുകളും സ്വന്തം നിക്ഷേപങ്ങളുമാണ് രാജകുടുംബത്തിന്റെ വരുമാന മാർഗം. ഇതിൽ സർക്കാർ ഗ്രാന്റായി ഈ വർഷം രാജകുടുംബത്തിന് ലഭിച്ചത് 132.1 മില്യൺ യൂറോയാണ്. ഇതിനെതിരെ വലിയ ജനവികവരും ഉയർന്നിരുന്നു.
ഡച്ച് ഓഫ് ലഞ്ചെസ്റ്ററിൽ നിന്ന് കിങ് ചാൾസിന് ഈ വർഷം വരുമാനമായി ലഭിച്ചത് 26.8 മില്യൺ യൂറോയാണ്. ബാൽമോറൽ, സാൻഡ്രിങ്ഹാം എന്നിവിടങ്ങളിൽ രാജകുടുംബത്തിന് എസ്റ്റേറ്റുകളുണ്ട്. എലിസബത്ത് രാജ്ഞിയിൽ നിന്ന് കിങ് ചാൾസിന് ലഭിച്ചതാണ് അവ.
Content Highlights: King Charles III is set to publicly disclose details of his personal tax payments, marking a significant step toward greater transparency within the British monarchy. Buckingham Palace has officially confirmed that information regarding the amount of tax paid by the King will be made public