അതിരടി ലാഭവുമായി അംബാനി; ദുരന്തറും ഐപിഎല്ലും നേട്ടമായി; റിലയൻസ് എന്റർടൈൻമെന്റ് ബിസിനസിൻ്റെ ലാഭം 3,434 കോടി

ഡിസ്‌നിയുമായുള്ള പങ്കാളിത്തവും മറ്റുമാണ് റിലയൻസിന് ഉയർന്ന ലാഭം നേടിക്കൊടുത്തത്.

റിലയൻസിന്റെ എന്റർടൈൻമെന്റ് ബിസിനസിന് 2026 സാമ്പത്തികവർഷത്തിൽ വൻ ലാഭം. 3434 കോടി രൂപയുടെ ലാഭമാണ് റിലയൻസ് നേടിയത്. ജിയോ ഹോട്ട്സ്റ്റാർ, ജിയോസ്റ്റാർ, നെറ്റ്‌വർക്ക് 18, ജിയോ സ്റ്റുഡിയോസ് എന്നിവയെല്ലാം കൂടിയാണ് ലാഭം നേടിയത്. 40682 കോടി രൂപയാണ് ഈ ചാനലുകൾ എല്ലാം കോടി നേടിയ വരുമാനം. കഴിഞ്ഞ വർഷം 20696 കോടി രൂപയായിരുന്നു വരുമാനം. പലിശ, നികുതി, ഡിപ്രീസിയേഷൻ തുടങ്ങിയവയ്ക്ക് മുൻപുള്ള വരുമാനം 219 ശതമാനമാണ് വർധിച്ചത്. 5842 കോടി രൂപയായാണ് വരുമാനം ഉയർന്നത്. ഡിസ്‌നിയുമായുള്ള പങ്കാളിത്തവും മറ്റുമാണ് റിലയൻസിന് ഉയർന്ന ലാഭം നേടിക്കൊടുത്തത്.

ടെലിവിഷൻ, ഡിജിറ്റൽ, സ്പോർട്സ് മേഖലകളിൽ എല്ലാം തങ്ങൾ റെക്കോർഡ് കാഴ്ചക്കാരെ നേടിയെന്നും റിലയൻസ് അവകാശപ്പെട്ടു. ജിയോ ഹോട്ട്സ്റ്റാറിന്റെ ആക്റ്റീവ് യൂസേഴ്സ് 48 ശതമാനം വർധിച്ച് 451 മില്യൺ ആയി ഉയർന്നു. എന്റർടൈൻമെന്റ്, സ്പോർട്സ് വിഭാഗത്തിലെ ടെലിവിഷൻ നെറ്റ്‌വർക്ക് കാഴ്ചക്കാരുടെ എണ്ണം ഒരു ദിവസത്തെ എണ്ണം 389 മില്യനായും വർധിച്ചു.

ജിയോ ഹോട്ട്സ്റ്റാറാണ് കമ്പനിയുടെ പ്രധാന വളർച്ചാ സ്രോതസ്. ഐസിസി മെൻസ് ട്വന്റി ട്വന്റി ലോകകപ്പ് ഫൈനൽ സമയത്ത് 72.5 മില്യൺ കാഴ്ചക്കാരൻ ഹോട്ട്സ്റ്റാറിലൂടെ കളി കണ്ടത്. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ 956 മില്യൺ ആളുകളാണ് കളി കണ്ടത്. 2025 ഐപിഎൽ കണ്ടത് 426 മില്യൺ ആളുകളാണ്. അതിൽ 47 ശതമാനവും വനിതകളുമാണ്.

സിനിമ മേഖലയിലും റിലയൻസ് നേട്ടമുണ്ടാക്കി. ദുരന്തർ ഫ്രാൻഞ്ചൈസിന്റെ സിനിമകളാണ് റിലയൻസിന് നേട്ടമുണ്ടാക്കിയത്. 3000 കോടിയാണ് ആഗോളതലത്തിൽ ദുരന്തർ നേടിയത്. ന്യൂസ് വിഭാഗത്തിലും വലിയ നേട്ടമാണ് ഉണ്ടായത്. ടെലിവിഷൻ നെറ്റ്‌വർക്കിൽ 14 .1% കാഴ്ചക്കാരുടെ വർധനവാണ് ഉണ്ടായത്. ഓരോ മാസവും 300 മില്യൺ കാഴ്ചക്കാരിലേക്ക് എത്തി. മണികൺട്രോൾ, ഫസ്റ്റ്പോസ്റ്റ് എന്നീ പ്ലാറ്റ്ഫോമുകൾ മികച്ച പ്രകടനം നടത്തി.

Content Highlights: Reliance's entertainment business posts a profit of ₹3,434 crore in FY2026, driven by JioHotstar, JioStar, Network18, and Jio Studios, reinforcing its dominance in India's media industry.

To advertise here,contact us