വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിച്ച് ടാറ്റ മോട്ടോർസ്. വാഹനങ്ങളുടെ മോഡൽ അനുസരിച്ച് 2.5 ശതമാനം വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ജൂലൈ 1 മുതൽക്കാണ് വില വർധനവ് ഉണ്ടാകുക. വാഹന നിർമാണത്തിന് ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ വിലയിൽ ഉണ്ടായ വർധനവാണ് വാഹനങ്ങളുടെ വില വർധനവിന് കാരണമെന്നാണ് ടാറ്റ പറയുന്നത്. നേരത്തെ ഏപ്രിൽ ഒന്നിന് വാഹനങ്ങളുടെ വിലയിൽ ടാറ്റ 1.5% വർധനവ് വരുത്തിയിരുന്നു. പിന്നാലെയാണ് പുതിയ വിലവർധനവ്.
അതേസമയം, ഹോണ്ട തങ്ങളുടെ കാറുകൾക്ക് വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ലോയൽറ്റി റിവാർഡുകൾ, വാറന്റി ഓഫറുകൾ തുടങ്ങിയവയെല്ലാമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട എലവേറ്റ്, ഹോണ്ട അമേസ് എന്നിവയ്ക്കാണ് ഏറ്റവും വലിയ ഓഫറുകൾ പ്രഖ്യാപിച്ചരിക്കുന്നത്. സെഡാൻ സെഗ്മെന്റിലുള്ള കാറുകൾക്കാണ് ഓഫർ. ജൂൺ 30 വരെയാണ് ഓഫറുകളുടെ കാലാവധി. നഗരവും ഡീലർഷിപ്പും അനുസരിച്ച് ഓഫറുകളിൽ വ്യത്യാസം ഉണ്ടാകാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഹോണ്ട എലവേറ്റിന് 2 .15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട എലവേറ്റ് ZX MT, ഹോണ്ട എലവേറ്റ് ZX CVT വേരിയന്റുകൾക്കാണ് ആനുകൂല്യങ്ങൾ ഉള്ളത്. ഡിസ്കൗണ്ടുകൾ, ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമെ ഹോണ്ട എലവേറ്റ് കാർ വാങ്ങിയാൽ സൗജന്യമായി 360 ഡിഗ്രി കാമറ, പ്രീമിയം ഡാഷ്ക്യാം തുടങ്ങി നിരവധി വസ്തുക്കളും ലഭിക്കും. ഹോണ്ട എലവേറ്റ് വി അപെക്സിന് 1.61 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഉള്ളത്. ഹോണ്ട എലവേറ്റ് VX ട്രിമ്മിന് 1.53 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക. ക്രെറ്റ, കിയ സെൽടോസ്, മാരുതി ഗ്രാൻഡ് വിതാര തുടങ്ങിയ വണ്ടികൾക്ക് കടുത്ത മത്സരം നൽകുന്ന വണ്ടിയാണ് ഹോണ്ട എലവേറ്റ്.
അമേസിന് 67000 രൂപയുടെ ആനുകൂല്യങ്ങളാണ് ഉള്ളത്. അമേസ് VX എടുക്കുന്ന കസ്റ്റമറിന് 48000 രൂപയുടെ അനുകൂല്യങ്ങളാണ് ലഭിക്കുക. അമേസ് വി വേരിയന്റിന് 28000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ചില അമേസ് വകഭേദങ്ങൾക്ക് അംഗീകൃത സിഎൻജി കിറ്റ് ഇൻസ്റ്റാളേഷനുകൾക്കായി ഹോണ്ട 20000 രൂപ വരെ റീഇംബേഴ്സ്മെന്റ് വാഗ്ദാനം ചെയ്യുന്നുമുണ്ട്.
പഴയ ഹോണ്ട സിറ്റി മോഡലുകൾക്കും ഹോണ്ട ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഹോണ്ട സിറ്റി പ്രട്രോൾ റേഞ്ചിന് 1.56 ലക്ഷം രൂപയുടെ അനുകൂല്യങ്ങളാണ് ഉള്ളത്. ഹോണ്ട സിറ്റി EHV ഹൈബ്രിഡ് സെഡാന് 1.97 ലക്ഷം രൂപ വരെയുള്ള ഡിസ്കൗണ്ടുകളുണ്ട്.
Content Highlights: Tata Motors has announced a price hike for its commercial vehicle range, effective from July 1. The increase will be up to 2.5%, depending on the model and variant. The company stated that the revision is aimed at offsetting rising input and operational costs.