ജനങ്ങൾ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായി; കടയിൽ ആള് കയറാതെ നഷ്ടം; പിസ്സ ഹട്ടിനെ വിറ്റ് യം ബ്രാൻഡ്‌സ്

വർധിച്ചുവരുന്ന പണപ്പെരുപ്പം, ഉപഭോക്തൃ വികാരത്തിലെ ഇടിവ് തുടങ്ങിയവയും പിസ്സ ഹട്ടിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്

നഷ്ടത്തിൽ പ്രവർത്തിക്കുന്ന ആഗോള പിസ്സ ബ്രാൻഡായ പിസ്സ ഹട്ടിനെ വിൽക്കാൻ തീരുമാനിച്ച് മാതൃകമ്പനിയായ യം ബ്രാൻഡ്‌സ്. 2.7 ബില്യൺ ഡോളറിനാണ് പിസ്സ ഹട്ടിനെ വിൽക്കുന്നത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ലോങ്ങ്റേഞ്ച് കാപ്പിറ്റൽ ആണ് പിസ്സ ഹട്ടിനെ വാങ്ങുക.

1.5 ബില്യൺ ഡോളറിനാണ് ലോങ്ങ്റേഞ്ച് ക്യാപിറ്റൽ പിസ്സ ഹട്ടിനെ വാങ്ങുക. എന്നാൽ ചൈനയിലെ പിസ്സ ഹട്ട് ശൃംഖലയെ 1.2 ബില്യൺ ഡോളറിന് യം ചൈനയാണ് വാങ്ങുക. പിസ്സ ഹട്ടിന്റെ മുൻ മാസങ്ങളിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത യം ബ്രാൻഡ്‌സ് ഡയറക്ടർ ബോർഡ് അംഗങ്ങളാണ് കമ്പനിയെ വിൽക്കാൻ തീരുമാനിച്ചത്. ഈ വിൽപ്പനയോടെ കമ്പനിയുടെ ഓഹരി ഉടമകളുടെ മൂല്യം വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും അംഗങ്ങൾ പറഞ്ഞു.

കെഎഫ്‌സി, ടാക്കോ ബെൽ തുടങ്ങിയ പല ആഗോള ബ്രാൻഡുകളുടെയും ഉടമകളാണ് യം ബ്രാൻഡ്‌സ്. മെയ് മാസം മുതൽക്കേ യം ബ്രാൻഡ്‌സ് പിസ്സ ഹട്ടിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് ലോങ്ങ്റേഞ്ച് കാപ്പിറ്റലുമായി ചർച്ചകളിൽ ആയിരുന്നു. യം ബ്രാൻഡ്‌സിന്റെ കീഴിലുള്ള മറ്റെല്ലാ ഫാസ്റ്റ് ഫുഡ് ചെയ്‌നുകളെക്കാളും വളരെ മോശമാണ് പിസ്സ ഹട്ടിന്റെ വിറ്റുവരവ്. ടാക്കോ ബെല്ലിന് വരെ താഴെയാണ് പിസ്സ ഹട്ടിന്റെ പ്രകടനം. ഉപയോക്താക്കൾ കൂടുതൽ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായതും മറ്റും പിസ്സ ഹട്ടിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.

വർധിച്ചുവരുന്ന പണപ്പെരുപ്പം, ഉപഭോക്തൃ വികാരത്തിലെ ഇടിവ് തുടങ്ങിയവയും പിസ്സ ഹട്ടിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉയർന്ന ചെലവുകളും പിസ്സ ഹട്ടിന് പണിയായി. 2025ൽ യം ബ്രാൻഡ്‌സിന്റെ മൊത്തം വരുമാനത്തിന്റെ 12 ശതമാനം മാത്രമായിരുന്നു പിസ്സ ഹട്ടിന്റേത്.

1977ൽ പെപ്സികോയാണ് പിസ്സ ഹട്ടിനെ ഏറ്റെടുത്തത്. 1997ൽ കെഎഫ്സിയെയും ടാക്കോ ബെല്ലിനെയും പെപ്സികോ ഏറ്റെടുത്തു. പിന്നാലെ 2002ൽ യം ബ്രാൻഡ്‌സ് എന്ന് പേരുമാറ്റുകയായിരുന്നു. 155 രാജ്യങ്ങളിലായി 63000 റെസ്റ്റോറന്റുകളും മറ്റും നടത്തിവരുന്ന കമ്പനിയാണ് ഇപ്പോൾ യം ബ്രാൻഡ്‌സ്.

Content Highlights: Yum! Brands has decided to sell its loss-making global pizza chain Pizza Hut for approximately $2.7 billion. The buyer is private equity firm LongRange Capital. The move is part of Yum Brands’ broader strategy to restructure its portfolio and focus on higher-performing assets.

To advertise here,contact us