ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണി എക്കാലത്തേയും ഉയർന്ന റെക്കോർഡില്‍: മൂല്യം 85 ലക്ഷം കോടി കടന്നു

10 വർഷം കൊണ്ട് 6 മടങ്ങ് വളർച്ച. പ്രതിമാസ SIP ₹32,000 കോടിയിലേക്ക്

ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ നെറ്റ് അസറ്റ് അണ്ടർ മാനേജ്‌മെന്റ് 2026 ജൂലൈ 31-ലെ കണക്കനുസരിച്ച് ₹85.76 ലക്ഷം കോടി എന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 6 മടങ്ങ് വർദ്ധനവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. അതായത് 2016 ജൂലൈയിലെ ₹15.18 ട്രില്യണിൽ നിന്നാണ് ഈ വൻ മുന്നേറ്റം. സാധാരണക്കാരായ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.

2016 ജൂലൈയിലെ ₹15.18 ട്രില്യണിൽ നിന്നും 2026 ജൂലൈയിൽ ₹85.76 ട്രില്യണിലേക്ക് അതായത് 6 മടങ്ങ് വർദ്ധനവിൽ എ യു എം വളർന്നു. 2021 ജൂലൈയിലെ ₹35.32 ട്രില്യണിൽ നിന്നും വെറും 5 വർഷം കൊണ്ട് 3 മടങ്ങോളമായി വർദ്ധിച്ചു. മ്യൂച്വൽ ഫണ്ട് വ്യവസായം ആദ്യമായി ₹10 ലക്ഷം കോടി കടന്നത് 2014 മേയിലാണ്. തുടർന്ന് 2017 ആഗസ്റ്റിൽ ₹20 ലക്ഷം കോടിയും, 2020 നവംബറിൽ ₹30 ലക്ഷം കോടിയും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മറികടക്കുകയുണ്ടായി.

പ്രതിമാസ എസ്‌ഐപി നിക്ഷേപങ്ങൾ ₹32,000 കോടിക്ക് അരികിലെത്തി. നിലവിൽ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ ആകെ ആസ്തിയുടെ 21.2% സംഭാവന ചെയ്യുന്നത് എസ്‌ഐപി വഴിയുള്ള നിക്ഷേപങ്ങളാണ്. വലിയ ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള ഒഴുക്കിൽ നേരിയ കുറവുണ്ടായെങ്കിലും, സ്‌മോൾ-ക്യാപ് ഫണ്ടുകളിലേക്കുള്ള നിക്ഷേപം മുൻ മാസത്തെ അപേക്ഷിച്ച് 38.7% വർദ്ധിച്ച് ₹7,768 കോടിയായി ഉയർന്നു. ലാർജ്-ക്യാപ് ഫണ്ടുകളിൽ നിന്ന് ജൂലൈ മാസത്തിൽ ₹1,322 കോടിയുടെ നെഗറ്റീവ് ഒഴുക്ക് രേഖപ്പെടുത്തി. 30 മാസങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു കുറവുണ്ടാകുന്നത്. മുൻമാസങ്ങളിൽ വലിയ നഷ്ടം നേരിട്ട ഡെബ്റ്റ് ഫണ്ടുകൾ ജൂലൈയിൽ ശക്തമായി തിരിച്ചുവന്നു. ₹1.88 ലക്ഷം കോടിയുടെ പുതിയ നിക്ഷേപങ്ങളാണ് ഈ മേഖലയിലേക്ക് എത്തിയത്.

Conteny Highlights: Indian mutual fund industry's Net Asset Under Management (AUM) reached an all-time high of ₹85.76 lakh crore as of July 31, 2026. Mutual fund assets have grown nearly six times in the last 10 years, rising from ₹15.18 lakh crore in July 2016. Monthly SIP investments touched nearly ₹32,000 crore, contributing 21.2% of the industry's total assets. Small-cap fund investments increased 38.7% in July to ₹7,768 crore. Debt funds witnessed a strong comeback with ₹1.88 lakh crore in fresh investments during July.

To advertise here,contact us