കേരളത്തില്‍ ടാറ്റ കാറുകളുടെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 70% വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തെയാകെ വില്‍പ്പനയില്‍ ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പന എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്.
സര്‍വീസ് സെന്ററുകളുടെ എണ്ണവും നിലവാരവും വര്‍ധിപ്പിച്ചത് വില്‍പ്പനയ്ക്ക് ഗുണകരമായി. സര്‍വീസ് സെന്ററുകളുടെ എണ്ണം നിലവിലുള്ള 85ല്‍ നിന്ന് 100 ലേക്ക് ഉയര്‍ത്തുമെന്ന് ടാറ്റ മോട്ടാഴ്സ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനമാകെ ഓരോ 15 കിലോമീറ്ററിലും ഒരു സര്‍വീസ് സെന്റര്‍ വീതമുണ്ട്. അതിനാല്‍ വില്പനാനന്തര സേവനവും സ്പെയര്‍പാര്‍ട്സുകളുടെ ലഭ്യതയും വര്‍ധിച്ചിട്ടുണ്ട്.
ജിഎസ്ടി നിരക്ക് കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനായി വാഹന നിര്‍മാതാക്കള്‍ വാഹനങ്ങളുടെ വില കുറച്ചു. ഇതോടെ ടാറ്റയുള്‍പ്പെടെയുള്ള വില്‍പ്പനയില്‍ വലിയ വര്‍ധനയുണ്ടായി.
ടാറ്റയുടെ സിയാറ, പഞ്ച്, ടിയാഗോ ഇവികളുടെ ഏറ്റവും പുതിയ നിരയാണ് ഓണക്കാലത്ത് അവതരിപ്പിക്കുന്നത്. സിയാറ ജൂബിലി എഡിഷന്, നെക്സോണ്‍ ക്യാമോ എഡിഷന് പഞ്ച് എച്ച്ബിഎക്സ് പാക്ക് എന്നീ പ്രത്യേക പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന 3 ഇവികളില്‍ ഒരെണ്ണം ടാറ്റയുടേതാണ്. ഇവികള്‍ക്ക് മാത്രമായി 4 പ്രത്യേക ഷോറൂമുകളുണ്ട്.
സംസ്ഥാനത്താകെ 40,000 ടാറ്റ ഇവികളാണുള്ളത്. ഇവയെല്ലാം ചേര്‍ന്ന് 250 കോടി കിലോമീറ്ററിലധികം ദൂരം ഓടിക്കഴിഞ്ഞു. ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണവും കൂട്ടുകയാണ്. ബാറ്ററി പുതുക്കുന്നതിനുള്ള പ്രത്യേക സെന്റര്‍ കേരളത്തില്‍ ഉടനെ ആരംഭിക്കുമെന്ന് ടാറ്റ മോട്ടാഴ്സ് അറിയിച്ചിട്ടുണ്ട്.
ഓണക്കാലത്ത് ടാറ്റ കാറുകള്‍ക്ക് 2.25 ലക്ഷം രൂപയുടെ വരെ ഓഫറുകളുണ്ട്. ക്യാഷ് ഡിസക്കൗണ്ടും അതിലുള്‍പ്പെടും. മാസത്തവണ കുറവില്‍ 100% ഫണ്ടിങ് ലഭ്യമാണ്. വിദേശ മലയാളികള്‍ക്കുള്‍പ്പെടെ പ്രത്യേത വായ്പാ പദ്ധതികളുണ്ട്.
Content Highlights: Tata Motors records a 70% rise in car sales in Kerala, backed by stronger service network, growing EV demand and Onam offers of up to ₹2.25 lakh