മണിക്കൂറുകൾക്കുള്ളിൽ 31,000 കോടിയുടെ ഡീൽ; ഒരു സൂചന പോലും നൽകാതെ LICയിൽ സർക്കാർ നടത്തിയ വൻ നീക്കം

സർക്കാരിന് ഇത് വലിയ വരുമാന മാർഗമാണ്

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയിൽ സർക്കാർ നടത്തിയ ഓഹരി വിൽപ്പന വിപണിയിൽ വലിയ ശ്രദ്ധ നേടി. മുൻകൂട്ടി വലിയ പ്രചാരണമില്ലാതെ അതിവേഗത്തിൽ നടന്ന ഈ ഇടപാട് പല ബാങ്കർമാരെയും നിക്ഷേപകരെയും അത്ഭുതപ്പെടുത്തി.

OFS (ഓഫർ ഫോർ സെയിൽ) വഴി സർക്കാർ എൽഐസിയിലെ ഒരു ഭാഗം ഓഹരി വിറ്റ് ഏകദേശം 31,552 കോടി സമാഹരിച്ചു. ആകെ 6.5% വരെ ഓഹരി വിൽപ്പന ഉൾപ്പെടുത്തിയ ഇടപാടിൽ നിക്ഷേപകരിൽ നിന്ന് ശക്തമായ പ്രതികരണമാണ് ലഭിച്ചത്.

ഈ വിൽപ്പനയുടെ പ്രധാന ലക്ഷ്യം എൽഐസിയിലെ പൊതുഓഹരി പങ്കാളിത്തം വർധിപ്പിക്കുകയും വിപണി നിയമപരമായ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നതാണ്. എൽഐസിയുടെ ലിസ്റ്റിംഗിന് ശേഷം സർക്കാരിന്റെ ആദ്യത്തെ വലിയ ഓഹരി വിൽപ്പനയാണിത്.

കൂടുതൽ ശ്രദ്ധ നേടിയ കാര്യം, ഇടപാട് വളരെ വേഗത്തിൽ പൂർത്തിയാക്കിയതാണ്. സാധാരണയായി ഇത്തരം വലിയ ഓഹരി വിൽപ്പനകൾക്ക് കൂടുതൽ പ്രചാരവും നിക്ഷേപകരുമായുള്ള ദീർഘമായ ആശയവിനിമയവും ഉണ്ടാകാറുണ്ട്. എന്നാൽ എൽഐസി OFS അതിവേഗം മുന്നോട്ട് പോയത് വിപണി നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സർക്കാരിന് ഇത് വലിയ വരുമാന മാർഗമാണ്.

അതേസമയം, നിക്ഷേപകർക്ക് എൽഐസി പോലെയുള്ള വലിയ സ്ഥാപനത്തിൽ കൂടുതൽ പൊതുപങ്കാളിത്തം ലഭിക്കുന്ന അവസരമായും ഈ ഇടപാട് വിലയിരുത്തപ്പെടുന്നു. 2026 ജൂൺ പാദത്തിലെ കണക്കുകൾ പ്രകാരം, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 96.50% ഓഹരികളുമായി ഇന്ത്യൻ സർക്കാരാണ് പ്രധാന പ്രൊമോട്ടർ. ബാക്കിയുള്ള ഓഹരികളിൽ 2.07% റീട്ടെയ്ൽ നിക്ഷേപകരും, 0.84% മ്യൂച്വൽ ഫണ്ടുകളും, 0.44% വിദേശ സ്ഥാപന നിക്ഷേപകരും (FIIs), 0.11% ആഭ്യന്തര സ്ഥാപന നിക്ഷേപകരും (DIIs), 0.04% മറ്റ് ഇൻഷുറൻസ് കമ്പനികളുമാണ് കൈവശം വെച്ചിരിക്കുന്നത്.

സെബിയുടെ നിബന്ധനപ്രകാരം പൊതുജന പങ്കാളിത്തം കുറഞ്ഞത് 10% ആക്കി ഉയർത്തുന്നതിനായി സർക്കാർ തങ്ങളുടെ 6.5% ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിറ്റാൽ നടത്തിയത് എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി 2027 മേയ് 16 വരെയാണ് സെബി LIC-ക്ക് സമയം അനുവദിച്ചിട്ടുള്ളത്.കൂടാതെ 2032-ഓടെ പൊതുജന പങ്കാളിത്തം 25% ആയി ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നു.

Content Highlights: It's a secret: LIC’s unusually fast $3.3 billion deal kept bankers in dark

To advertise here,contact us