ഭവനവായ്പയില്‍ ഇളവ്; ബാങ്ക് ഓഫ് മഹാരാഷ്ട്ര പലിശ കുറച്ചു

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ധനസഹായ പരിഹാരങ്ങള്‍ നല്‍കുകയും സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ബാങ്ക് പറഞ്ഞു.

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഭവനവായ്പയുടെ പലിശനിരക്ക് 7.1 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറച്ചു. പ്രത്യേക ഓഫറിന്റെ ഭാഗമായാണ് ഈ ഇളവ് പ്രഖ്യാപിച്ചതെന്ന് ബാങ്ക് അറിയിച്ചു.

മണ്‍സൂണ്‍ ധമാക്ക എന്ന പേരില്‍ പരിമിതകാല ഓഫര്‍ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭവനവായ്പയ്ക്ക് 7 ശതമാനം മുതല്‍ പലിശനിരക്ക്,പ്രോസസ്സിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കല്‍, ഡോക്യുമെന്റേഷന്‍ ചാര്‍ജുകള്‍ക്ക് പൂര്‍ണ ഇളവ് എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ധനസഹായ പരിഹാരങ്ങള്‍ നല്‍കുകയും സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

കൂടാതെ, കാര്‍ വായ്പയ്ക്ക് 7.45 ശതമാനം മുതല്‍ പലിശനിരക്ക് നല്‍കുന്നതായും ബാങ്ക് അറിയിച്ചു. ഭവനവായ്പയിലെ 7 ശതമാനവും കാര്‍ വായ്പയിലെ 7.45 ശതമാനവും നിലവില്‍ ബാങ്കിങ് മേഖലയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുകളില്‍ ഒന്നാണ്. ഇതോടൊപ്പം പ്രോസസ്സിംഗ് ഫീസും ഡോക്യുമെന്റേഷന്‍ ചാര്‍ജുകളും ഒഴിവാക്കിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കളുടെ പ്രതിമാസ ഇഎംഐ ബാധ്യത ഗണ്യമായി കുറയും എന്നും ബാങ്ക് വ്യക്തമാക്കി.

Content Highlights: Bank of Maharashtra has reduced its home loan interest rate to 7% under its limited-period Monsoon Dhamaka offer, with zero processing fees and documentation charges, while car loans start at 7.45%

To advertise here,contact us