യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് തുടക്ക വ്യാപാരത്തില്‍ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ചു. അതേസമയം, ഫെഡിന്റെ കൂടുതല്‍ നയരൂപകര് ഈ വര്‍ഷാവസാനത്തോടെ പലിശനിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് സൂചന നല്കിയതും വിപണിയില്‍ ജാഗ്രത വര്‍ധിപ്പിച്ചു.
റിയല്‍റ്റി, ബാങ്ക്, ധനകാര്യ മേഖലകളിലെ ഓഹരികളിലെ ഇടിവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടക്ക വ്യാപാരത്തില്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടു.
ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 35.40 പോയിന്റ് (0.05%) ഇടിഞ്ഞ് 77,619.20 ലെത്തി. നിഫ്റ്റി50 11.70 പോയിന്റ് (0.05%) ഉയര്‍ന്ന് 24,261.90ല്‍ വ്യാപാരം നടത്തി. നിഫ്റ്റി50 സൂചികയില്‍ ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ബ്രോഡര്‍ വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ് 0.31% താഴ്ന്നു. നിഫ്റ്റി സ്മോള്‍ക്യാപ് 0.27% ഇടിഞ്ഞു. മേഖലാ സൂചികകളില്‍ നിഫ്റ്റി ഐടി 1 ശതമാനത്തിലേറെ ഉയര്‍ന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഫാര്‍മ, നിഫ്റ്റി ഓട്ടോ എന്നിവയും നേട്ടത്തിലായിരുന്നു. അതേസമയം, നിഫ്റ്റി റിയല്‍റ്റി ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തി.
Content Highlights: Indian markets traded flat on Thursday after the US Federal Reserve kept interest rates unchanged, while signals from a growing number of Fed policymakers pointing to a possible rate hike later this year kept investors cautious