സുരക്ഷിത നിക്ഷേപം എന്ന രീതിയില്‍ പലരും തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗമാണ് ബാങ്ക് എഫ്ഡികള്. എന്നാല്‍ ഇതിലും മികച്ച നിക്ഷേപ മാര്‍ഗം ഏതാണെന്ന് അന്വേഷിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ അറിയാതെ പോയ ഒരു സര്‍ക്കാര്‍ പദ്ധതിയാണ് കേരള ട്രഷറി എഫ്ഡി. ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ മികച്ച പലിശ മാത്രമല്ല, 100% സുരക്ഷിതത്വവും ഈ നിക്ഷേപം വഴി ലഭിക്കും. സര്‍ക്കാര്‍ ട്രഷറികളെ പറ്റി പലരും കേട്ടിരിക്കും. എന്നാല്‍ ഇതിലെ നിക്ഷേപ അവസരത്തെ പറ്റി പലര്‍ക്കും അറിയില്ല.
വെറും 91 ദിവസത്തെ നിക്ഷേപത്തിന് 7.5% വരെ പലിശ നല്‍കിയിരുന്ന ഒരു കാലം കേരള ട്രഷറികള്‍ക്ക് ഉണ്ടായിരുന്നു. കേരള ഗവണ്മെന്റിന്റെ ധനകാര്യ വകുപ്പിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 2 വര്‍ഷത്തിന് മുകളിലുള്ള (731 ദിവസത്തിന് മുകളില്‍) നിക്ഷേപങ്ങള്‍ക്ക് 7.5% പലിശ ലഭിക്കും.
എന്താണ് കേരള ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ് ?
കേരള ട്രഷറി വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം തന്നെയാണ് ഏറ്റവും പ്രധാനം. നിക്ഷേപിക്കുന്ന ഒരോ രൂപയ്ക്കും കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരണ്ടി ഉണ്ട്. ബാങ്കുകളില്‍ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കു മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. പ്രമുഖ പൊതുമേഖലാ/ സ്വകാര്യ ബാങ്കുകള്‍ നല്കുന്ന ശരാശരി പലിശ നിരക്കുകളേക്കാള്‍ ഉയര്‍ന്ന പലിശയും പല കാലാവധികളിലും ട്രഷറി എഫ്ഡികള് വാഗ്ദാനം ചെയ്യുന്നു. സങ്കീര്‍ണ്ണമായ ബാങ്കിങ് നിബന്ധനകളോ, ചാര്‍ജുകളോ ട്രഷറി എഫ്ഡികള്ക്കളില്ല. ഇവിടെ സാധാരണക്കാര്‍, മുതിര്‍ന്ന പൗരന്മാര് എന്ന വേര്‍തിരിവും ഇല്ല. എല്ലാവര്ക്കും ഒരേ പലിശ കിട്ടും.
നിക്ഷേപ തുകയുടെ 90% വരെ വായ്പ
സ്ഥിരവരുമാനം ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ട്രഷറി എഫ്ഡികള് മികച്ചതാണ്. പലിശ തുക എല്ലാ മാസവും കൃത്യമായി വരുമാനമായി കൈപ്പറ്റാം. നിക്ഷേപ തുകയുടെ 90% വരെ അടിയന്തിര ഘട്ടങ്ങളില്‍ ട്രഷറിയില്‍ വായ്പ കിട്ടും. ട്രഷറിയില്‍ നിക്ഷേപിക്കുന്ന പണം കേരളത്തിന്റെ പൊതുവികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുക.
ട്രഷറി എഫ്ഡി എങ്ങനെ ആരംഭിക്കാം?
അടുത്തുള്ള സബ് ട്രഷറിയോ, ജില്ലാ ട്രഷറിയോ സന്ദര്‍ശിക്കുക. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, അപേക്ഷകന്റെ ഫോട്ടോ എന്നിവയാണ് ആവശ്യമായ രേഖകള്‍. പലിശ ബാങ്കിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും നല്‍കണം. ആദ്യം ഒരു ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ് ആരംഭിക്കേണ്ടത്. തുടര്‍ന്ന് ഇവിടെ നിന്ന് തുക എഫ്ഡിയിലേയ്ക്ക് മാറ്റാം.
Content Highlights: India will reduce export duties on diesel and aviation turbine fuel while increasing the petrol export tax from July 1, reflecting lower global oil prices and efforts to safeguard domestic fuel supplies