ടാറ്റ പവറില്‍ നിന്ന് 400 മെഗാവാട്ട് കാറ്റാടി പദ്ധതിയുടെ കരാര്‍ നേടി സുസ്ലോണ്‍ എനര്‍ജി

ടാറ്റ പവറില്‍ നിന്ന് സുസ്ലോണിന് ലഭിക്കുന്ന നാലാമത്തെ കരാറാണിത്

ടാറ്റ പവര്‍ റിന്യുവബിള്‍ എനര്‍ജിയില്‍ നിന്ന് 400 മെഗാവാട്ട് കാറ്റാടി പദ്ധതിയുടെ കരാര്‍ നേടി സുസ്ലോണ്‍ എനര്‍ജി. ഇതോടെ ഇരു കമ്പനികളും തമ്മിലുള്ള മൊത്തം ഓര്‍ഡര്‍ പങ്കാളിത്തം 1 ഗിഗാവാട്ട് പിന്നിട്ടു. ഇരു കമ്പനികളും ചേര്‍ന്നുള്ള പുതിയ പദ്ധതി ആനന്ദ്പൂര്‍ ജില്ലയിലാണ് നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി സുസ്ലോണ്‍ 127 യൂണിറ്റ് S144 മോഡല്‍ കാറ്റാടി ടര്‍ബൈനുകള്‍ വിതരണം ചെയ്യും. ഓരോ ടര്‍ബൈനും 3.15 മെഗാവാട്ട് ശേഷിയുള്ളവയാണ്.

ഭൂമി ഏറ്റെടുക്കല്‍, ടര്‍ബൈന്‍ വിതരണം, ബാലന്‍സ് ഓഫ് പ്ലാന്റ്, പൂളിംഗ് സബ്സ്റ്റേഷന്‍, എക്‌സ്ട്രാ ഹൈ വോള്‍ട്ടേജ് ലൈന്‍, കമ്മീഷനിംഗ്, പ്രവര്‍ത്തന-പരിപാലന സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ സേവനങ്ങളും സുസ്ലോണ്‍ നിര്‍വഹിക്കും.

ടാറ്റ പവറില്‍ നിന്ന് സുസ്ലോണിന് ലഭിക്കുന്ന നാലാമത്തെ കരാറാണിത്. പുതിയ ഓര്‍ഡറോടെ ആന്ധ്രാ പ്രദേശിലെ സുസ്ലോണിന്റെ ഓര്‍ഡര്‍ ബുക്ക് ഏകദേശം 1 ഗിഗാവാട്ട് ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് കമ്പനിക്ക് 1.8 ഗിഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. ഇത് ദക്ഷിണേന്ത്യയിലെ സുസ്ലോണിന്റെ മൊത്തം സ്ഥാപിത ശേഷിയുടെ 28.44 ശതമാനമാണ്. കമ്പനിയുടെ പുതിയ ബിസിനസ് മോഡലിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ 'സുസ്ലോണ്‍ 2.0' തന്ത്രം മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് കമ്പനി അറിയിച്ചു.

സുസ്ലോണ്‍ നിലവില്‍ 17 രാജ്യങ്ങളിലായി 21.7 ഗിഗാവാട്ട് കാറ്റാടി വൈദ്യുതി ശേഷി സ്ഥാപിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 1.75 ബില്യണ്‍ ഡോളറിലധികം വരുമാനം നേടി. 2026 ജൂണ്‍ 1നുള്ള കണക്ക് പ്രകാരം കമ്പനിയുടെ വിപണി മൂല്യം 7.5 ബില്യണ്‍ ഡോളറിലധികമാണ്.

Content Highlights: Suzlon Energy has secured a 400 MW wind energy EPC contract from Tata Power Renewable Energy Limited (TPREL) for a project in Andhra Pradesh. The deal takes the companies’ cumulative partnership beyond 1 GW and includes the supply of 127 advanced wind turbine generators, strengthening India's renewable energy expansion efforts

To advertise here,contact us