സാധാരണക്കാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ വലിയൊരു സാമ്പത്തിക സഹായമാണ് പ്രൊവിഡന്റ് ഫണ്ട്. അംഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ഉടന്‍ നടപ്പിലാകുന്ന ഇപിഎഫ്ഓ 3.0.
എന്താണ് ഇപിഎഫ്ഒ 3.0?
ഇപിഎഫ്ഒ 3.0, നിലവിലെ പി.എഫ് സംവിധാനത്തെ കൂടുതല്‍ സാങ്കേതികമായി വികസിപ്പിച്ച ഒരു പതിപ്പാണ്. ഈ സംവിധാനം നടപ്പിലാകുന്നതോടെ പി.എഫ് പണം ലഭിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകും.
പ്രധാന സവിശേഷതകള്‍ ഇവയാണ്
എന്നാല്‍ പിന്‍വലിക്കല്‍ നടപടികള്‍ എളുപ്പമായാലും നികുതി നിയമങ്ങളില്‍ മാറ്റമില്ല. 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പിഎഫ് പിന്‍വലിച്ചാല്‍ ലഭിക്കുന്ന തുകയ്ക്ക് 10% ടിഡിഎസ് ഈടാക്കും. പിന്‍വലിച്ച തുക വാര്‍ഷിക വരുമാനത്തില്‍ ഉള്‍പ്പെടുത്തി നികുതി കണക്കാക്കും. എന്നാല്‍ പിഎഫ് അക്കൗണ്ടുമായി പാന്‍കാര്‍ഡ് ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ 20% മുതല്‍ 30% വരെ ടിഡിഎസ് ഈടാക്കും. പിന്‍വലിച്ച തുക ആകെ വരുമാനത്തില്‍ ഉള്‍പ്പെടുത്തി നികുതി സ്ലാബ് അനുസരിച്ച് അധിക നികുതിയും ബാധകമാകും. എന്നാല്‍ 5 വര്‍ഷം പൂര്‍ത്തിയായാല്‍ ലഭിക്കുന്ന മുഴുവന്‍ തുകയ്ക്കും നികുതി നല്‍കേണ്ടതില്ല. ടിഡിഎസ് അടക്കമുള്ള യാതൊരു നികുതിയും ബാധകമല്ല.
ടിഡിഎസ് ഒഴിവാക്കാന്‍ എന്ത് ചെയ്യാം?
ഇപിഎഫ്ഓ 3.0 വഴി പിഎഫ് പിന്‍വലിക്കല്‍ വേഗത്തില്‍ നടത്താനാകുമെങ്കിലും, 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തുക പിന്‍വലിക്കുമ്പോള്‍ ടിഡിഎസും വരുമാന നികുതിയും ബാധകമാകാം. അതിനാല്‍ പിഎഫ് പിന്‍വലിക്കുന്നതിന് മുമ്പ് നികുതി നിയമങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നത് സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സഹായിക്കും.
Content Highlights: PF withdrawals before 5 years of service may attract 10%–30% TDS depending on PAN linking, while withdrawals after 5 years remain fully tax-free under EPFO rules