പ്രവാസികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതി; എങ്ങനെ അപേക്ഷിക്കാം? എന്തെല്ലാം ശ്രദ്ധിക്കണം

വിദേശ മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതിയാണ് പ്രവാസി പെന്‍ഷന്‍ പദ്ധതി. വിദേശ രാജ്യങ്ങളില്‍ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ആരംഭിച്ച റിട്ടയര്‍മെന്റ് സേവിങ്‌സ് പദ്ധതിയാണിത്

അന്നും ഇന്നും തൊഴിലും ജീവിതവും തേടി വിദേശത്തേക്ക് പോകുന്നവരാണ് മലയാളികള്‍. ജീവിതം പടുത്തുയര്‍ത്താനും സാമ്പത്തിക അടിത്തറ കെട്ടിപടുക്കാനുമായി പ്രവാസം തിരഞ്ഞെടുക്കുന്നവരുടെ ഭാവി സുരക്ഷിതമാക്കാന്‍ കേരള സര്‍ക്കാര്‍ വിവിധ പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അത്തരത്തില്‍ വിദേശ മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതിയാണ് പ്രവാസി പെന്‍ഷന്‍ പദ്ധതി. വിദേശ രാജ്യങ്ങളില്‍ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ആരംഭിച്ച റിട്ടയര്‍മെന്റ് സേവിങ്‌സ് പദ്ധതിയാണിത്.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും മിനിമം രണ്ട് വര്‍ഷം വിദേശത്ത് നിന്ന് പിന്നീട് നാട്ടിലേക്ക് തിരിച്ചു വന്നവര്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷിക്കാം. 60 വയസു വരെയാണ് അപേക്ഷിക്കാനാവുക. മിനിമം 5 വര്‍ഷം എങ്കിലും പെന്‍ഷന്‍ തുകയടക്കണം. പ്രവാസി പെന്‍ഷനുമായി ബന്ധപ്പെട്ട നിലവിലെ നിയമം അനുസരിച്ച് 5 വര്‍ഷത്തേക്ക് 21,000 രൂപയാണ് ഒരാള്‍ അടയ്ക്കേണ്ടത്. പിന്നീട് 60 വയസ്സിനു ശേഷം നിങ്ങള്‍ എത്ര തുകയാണോ അടച്ചത് അതനുസരിച്ച് 7000 രൂപവരെ പെന്‍ഷന്‍ ലഭിക്കും. 5 വര്‍ഷം തുകയടച്ചതിന് ശേഷം അപേക്ഷകന്‍ മരണപ്പെട്ടാല്‍ നോമിനിക്ക് ഫാമിലി പെന്‍ഷന്‍ ലഭിക്കും. 60 വയസിനു മുമ്പ് മരണപ്പെട്ടാല്‍ അടച്ച തുകയും മരണാനന്തര ധനസഹായവും ലഭിക്കും. മാസം 350 രൂപ വീതം പദ്ധതിയില്‍ അടയ്ക്കാം. വേണമെങ്കില്‍ 6 മാസത്തേയോ ഒരു വര്‍ഷത്തേയൊ വരെ തുക മുന്‍കൂട്ടി അടയ്ക്കാവുന്ന സൗകര്യവുമുണ്ട്.

മറ്റ് ആനുകൂല്യങ്ങള്‍

അപേക്ഷകന് പെണ്‍കുട്ടികളുണ്ടെങ്കില്‍ അവരുടെ വിവാഹത്തിനുള്ള ധനസഹായം ലഭിക്കും. പെന്‍ഷന്‍ അടക്കുന്ന കാലയളവില്‍ ചികിത്സ വേണ്ടി വന്നാലും ധനസഹായം ലഭ്യമാകും. ഇതിനു പുറമെ കുടുംബ പെന്‍ഷന്‍, അവശതാ പെന്‍ഷന്‍ എന്നിവയും ലഭ്യമാണ്.

താഴ്ന്നതോ, ഇടത്തരം വരുമാനമോ ലഭിക്കുന്ന ആളുകള്‍ക്ക് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് വഴി പെന്‍ഷന്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ക്ഷേമനിധി ബോര്‍ഡ് 2008ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 8 ലക്ഷത്തോളം പ്രവാസികള്‍ അംഗങ്ങളായിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014 മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. പുതിയതായി പെന്‍ഷന് അപേക്ഷിക്കണമെങ്കില്‍ പ്രവാസി നാട്ടിലെത്തണമെന്നില്ല. ആവശ്യമുള്ള ഡോക്യുമെന്റ്‌സ് നല്‍കിയാല്‍ മതി.

Content Highlights: Malayalis working abroad can secure their future through the Kerala Government’s Pravasi Pension Scheme by contributing just ₹350 per month and receiving a pension of up to ₹7,000 after the age of 60

To advertise here,contact us