നാലാം പാദ ഫലം പുറത്തു വന്നപ്പോള്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ വരുമാനത്തില്‍ വര്‍ധന. 2025-26 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ കമ്പനി 1755.27 കോടി രൂപ മൊത്ത വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1538.08 കോടി രൂപയില്‍ നിന്ന് 14.1 ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 91.13 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 23% വര്‍ധിച്ച് 112.13 കോടി രൂപയിലെത്തി.
മാര്‍ച്ച് 31ന് അവസാനിച്ച 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ആകെ 5965.78 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ 5577.82 കോടി രൂപയില്‍ നിന്നും ഏഴു ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 308.33 കോടി രൂപയാണ്. മുന്‍ വര്‍ഷമിത് 313.72 കോടി രൂപയായിരുന്നു.
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളുടെ വളര്‍ച്ചയിലൂടെ കമ്പനി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഫലമായി ചരക്കുകള്‍ക്ക് വിലക്കയറ്റമുണ്ടായത് വ്യവസായ മേഖലയില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എന്നാല്‍ വെല്ലുവിളികളെ അതിജീവിക്കുമെന്നും 2027 സാമ്പത്തിക വര്‍ഷം ശക്തമായ തുടക്കം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ ചിറ്റിലപ്പിള്ളി പറഞ്ഞു.
Content Highlights: V-Guard Industries posted strong Q4 growth with revenue rising 14.1% to Rs 1,755.27 crore and net profit increasing 23% to Rs 112.13 crore in FY 2025-26