യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക ഫോബ്സ് മിഡില്‍ ഈസ്റ്റ് പ്രസിദ്ധീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ് സ്ഥാപകന്‍ ചാങ്പെങ് ഷാവോയാണ് പട്ടികയില്‍ മുന്നില്‍. 11,000 കോടി ഡോളറാണ് (10.47 ലക്ഷം കോടി രൂപ) ആസ്തി. ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയാണ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി. 580 കോടി ഡോളറാണ് (55,200 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ആറാം സ്ഥാനത്താണ് അദ്ദേഹം.
ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (420 കോടി ഡോളര്‍ - 40,000 കോടി രൂപ), ജെംസ് എജ്യുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (400 കോടി ഡോളര്‍ - 38,000 കോടി രൂപ), ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോന് (390 കോടി ഡോളര്‍ - 37,140 കോടി രൂപ), ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്മാന് ഡോ. ഷംഷീര്‍ വയലില്‍ (180 കോടി ഡോളര്‍- 17,144 കോടി രൂപ) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.
റീട്ടെയില്‍, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഗണ്യമായ സംഭാവന നല്കിയ വിദേശികളെയാണ് റാങ്കിങ് എടുത്തുകാണിക്കുന്നത്. ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ കണക്കനുസരിച്ച്, റിയല്‍ എസ്റ്റേറ്റ്, നിക്ഷേപ മേഖലകളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 13,630 കോടി ഡോളറാണ്.
2,080 കോടി ഡോളര്‍ ആസ്തിയുമായി ഇന്ത്യന്‍ വ്യവസായി വിനോദ് അദാനി പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. പട്ടികയില്‍ ആകെ ഒമ്പത് ഇന്ത്യക്കാര്‍ ഇടം നേടി, ഏതൊരു രാജ്യത്തുനിന്നുമുള്ള ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യമാണിത്. മൊത്തത്തില്‍, റാങ്കിങ്ങിലുള്ള ഇന്ത്യന്‍ ശതകോടീശ്വരന്മാര്ക്ക് 4,990 കോടി ഡോളര്‍ ആസ്തിയുണ്ട്. ത്രിവേണി എന്‍ജിനീയറിങ് & ഇന്‍ഡസ്ട്രീസ് ചെയര്മാന് ധ്രുവ് സാവ്നിയാണ് ഇതില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി, അദ്ദേഹത്തിന് 81 വയസ്സുണ്ട്.
Content Highlights: Forbes Middle East has published the list of the richest foreigners in the UAE. Changpeng Zhao, founder of Binance, the world's largest cryptocurrency exchange, tops the list. His net worth is $110 billion (Rs. 10.47 lakh crore). Lulu Group Chairman MA Yusufali is the richest Malayali on the list. His net worth is $5.8 billion (Rs. 55,200 crore). He is in sixth place.