ബാങ്കിങ് രംഗത്തെ പ്രമുഖരായ സൗത്ത് ഇന്ത്യന്‍ ബാങ്ക് 2025-26 സാമ്പത്തികവര്‍ഷത്തില്‍ 1455.14 കോടി രൂപ അറ്റാദായം നേടി. ബാങ്ക് ഇതുവരെ നേടിയതില്‍ ഏറ്റവും ഉയര്‍ന്ന അറ്റാദായമാണിത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ നേടിയ അറ്റാദായമായ 1302.88 കോടി രൂപയേക്കാള്‍ 11.69 ശതമാനം വളര്‍ച്ചയാണ് ഇത്തവണ നേടിയിരിക്കുന്നത്. എസ്.ഐ.ബിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബിസിനസായ 2,23,620 കോടി രൂപയുടെ ഇടപാടുകളാണ് ഈ സാമ്പത്തിക വര്‍ഷം നടത്തിയിരിക്കുന്നത്. ബാങ്കിന്റെ എക്കാലത്തേയും മികച്ച ഉയര്‍ന്ന പ്രവര്‍ത്തന ലാഭമായ 2,373 കോടി രൂപയും ഏറ്റവും മികച്ച പലിശേതര വരുമാനമായി 2,009 കോടി രൂപ നേടാനും ഈ സാമ്പത്തിക വര്‍ഷം കഴിഞ്ഞു.
എഴുതിത്തള്ളിയത് ഉള്‍പ്പെടെയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം (പിസിആര്‍), മുന്‍വര്‍ഷത്തെ 85.03 ശതമാനത്തില്‍ നിന്ന് 907 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് 94.10 ശതമാനമായി. എഴുതിത്തള്ളിയത് ഒഴികെയുള്ള പിസിആര്‍ കഴിഞ്ഞ വര്‍ഷത്തെ 71.77 ശതമാനത്തില്‍ നിന്ന് 810 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന് 79.87 ശതമാനമായി.
മൊത്ത നിഷ്ക്രിയ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 3.20 ശതമാനത്തില്‍ നിന്ന് 177 ബേസിസ് പോയിന്റ് കുറഞ്ഞ് 1.43 ശതമാനമായി. അറ്റ നിഷ്ക്രിയ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 63 ബേസിസ് പോയിന്റ് കുറഞ്ഞ് 0.92 ശതമാനത്തില്‍ നിന്ന് 0.29 ശതമാനമായി. ഈ വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 2025 സാമ്പത്തിക വര്‍ഷത്തിലെ 2,270 കോടി രൂപയില്‍ നിന്ന് 4.55 ശതമാനം വര്‍ധിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍ 2,373 കോടി രൂപയായി. വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ഡയറക്ടര്‍ ബോര്‍ഡ് 45 ശതമാനം ലാഭവിഹിതം ശുപാര്‍ശ ചെയ്തിരുന്നു.
റീട്ടെയില്‍ നിക്ഷേപം 15,366 കോടി രൂപ വര്‍ധിച്ച് 1,04,750 കോടി രൂപയില്‍ നിന്ന് 1,20,116 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 14.67 ശതമാനത്തിന്റെ വര്‍ധനയാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. എന്‍ആര്‍ഐ നിക്ഷേപം 3,769 കോടി രൂപ വര്‍ധിച്ച് 31,602 കോടി രൂപയില്‍ നിന്ന് 35,371 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 11.92 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. സേവിങ്സ് ബാങ്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 17.24 ശതമാനം വളര്‍ച്ച നേടി 27,699 കോടി രൂപയില്‍ നിന്ന് 32,475 കോടി രൂപയായി.
മൊത്ത വായ്പകള്‍ 12,695 കോടി രൂപ വര്‍ധിച്ച് 87,579 കോടി രൂപയില്‍ നിന്ന് 1,00,274 കോടി രൂപയായി, വാര്‍ഷികാടിസ്ഥാനത്തില്‍ 14.50 ശതമാനം വര്‍ധനയാണ് ബാങ്ക് നേടിയെടുത്തത്. കോര്‍പ്പറേറ്റ് വിഭാഗം 2,472 കോടി രൂപ വര്‍ധിച്ച് 36,198 കോടി രൂപയില്‍ നിന്ന് 38,670 കോടി രൂപയായി, നല്ല റേറ്റിംഗുള്ള വായ്പക്കാരുടെ അക്കൗണ്ടുകളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.83 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. വലിയ കോര്‍പ്പറേറ്റ് വിഭാഗത്തില്‍ എ അല്ലെങ്കില്‍ അതിനു മുകളില്‍ റേറ്റ് ചെയ്ത അക്കൗണ്ടുകളുടെ വിഹിതം 99.10 ശതമാനമായി.
സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ 16,982 കോടി രൂപയില്‍ നിന്ന് 7,747 കോടി രൂപ വര്‍ധിച്ച് 24,729 കോടി രൂപയായി, വാര്‍ഷികാടിസ്ഥാനത്തില്‍ 45.62 ശതമാനം വര്‍ധനവുണ്ടായി. വാഹന വായ്പ 21.39 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,987 കോടി രൂപയില്‍ നിന്ന് 2,412 കോടി രൂപയായി. ബിസിനസ് വിഭാഗം 1,092 കോടി രൂപ വര്‍ധിച്ച് 12,686 കോടി രൂപയില്‍ നിന്ന് 13,778 കോടി രൂപയായി, വാര്‍ഷികാടിസ്ഥാനത്തില്‍ 8.61 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. മോര്‍ട്ട്ഗേജ് വായ്പ 1,621 കോടി രൂപ വര്‍ധിച്ച് 3,814 കോടി രൂപയില്‍ നിന്ന് 5,435 കോടി രൂപയായി, വാര്‍ഷികാടിസ്ഥാനത്തില്‍ 42.50 ശതമാനം വര്‍ധനയുണ്ടായി.
Content Highlights: South Indian Bank (SIB) has scripted a historic chapter in its financial legacy, announcing its highest-ever annual net profit of ₹1,455.14 crore for the financial year 2025-26. This milestone represents a robust year-on-year (Y-o-Y) growth of 11.69% compared to the previous year’s profit of ₹1,302.88 crore.