വിപണിയെ ഞെട്ടിച്ച് VST ഇൻഡസ്ട്രീസ്, പ്രവർത്തന ലാഭത്തിൽ 61% വളർച്ച, ഓഹരി വിലയിൽ വൻ കുതിപ്പ്

കഴിഞ്ഞ വർഷം ഇതേ സമയത്ത് 921 കോടിയായിരുന്ന വരുമാനം ഇപ്പോൾ 1,151 കോടിയായി ഉയർന്നു.

2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ വൻ ലാഭമുണ്ടാക്കി പ്രമുഖ സിഗരറ്റ് നിർമ്മാണ കമ്പനിയായ വിഎസ്റ്റി ഇൻഡസ്ട്രീസ്. കമ്പനിയുടെ സിഗരറ്റ് വിൽപനയിലൂടെയുള്ള വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25% വർദ്ധിച്ചു. അതായത്, കഴിഞ്ഞ വർഷം ഇതേ സമയത്ത് 921 കോടിയായിരുന്ന വരുമാനം ഇപ്പോൾ 1,151 കോടിയായി ഉയർന്നു. നികുതിയും പലിശയും കുറയ്ക്കുന്നതിന് മുൻപുള്ള പ്രവർത്തന ലാഭം 61% വർദ്ധിച്ചു. കഴിഞ്ഞ വർഷം 279 കോടിയായിരുന്ന ലാഭം ഇത്തവണ 450 കോടിയായി കുതിച്ചുയർന്നു.

ദമാനി പിന്താങ്ങുന്നു

കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ നല്ല ഡിമാൻഡ് ഉണ്ടെന്നും വിൽപന ഗണ്യമായി വർദ്ധിച്ചുവെന്നും ഇത് സൂചിപ്പിക്കുന്നു.വിൽപന കൂടുന്നതിനൊപ്പം തന്നെ ചിലവുകൾ കുറയ്ക്കാനും ലാഭം വർദ്ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു. ഇത്രയും നല്ല റിസൾട്ട് വന്നതുകൊണ്ട് വരും ദിവസങ്ങളിൽ ഓഹരി വിപണിയിൽ നിക്ഷേപകർ ഈ കമ്പനിയെ സസൂക്ഷ്മം നിരീക്ഷിക്കും. ഇന്ന് രാവിലെയുള്ള വ്യാപാരത്തിൽ 15% ഉയർന്ന ഈ ഓഹരിയിൽ ഡിമാർട് സ്ഥാപകനും പ്രമുഖ നിക്ഷേപകനുമായ രാധാകൃഷ്ണൻ ദമാനിക്ക് നിക്ഷേപമുണ്ട്.

വരും ദിവസങ്ങളിലും ഇതിന്റെ ഓഹരി വിലയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട് എന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം.കമ്പനി ഒരു ഷെയറിന് 12 രൂപ ലാഭവിഹിതം നൽകാനും ശുപാർശ ചെയ്തിട്ടുണ്ട്. ജൂലൈ മാസത്തിലായിരിക്കും ഇത് ഓഹരി ഉടമകൾക്ക് ലഭിക്കുക.

Content Highlights: VST Industries shares skyrocketed 15% after reporting a 120% jump in Q4 FY26 net profit to ₹117 crore. Cigarette revenue rose to ₹1,151 crore with a 61% surge in EBITDA. Dividend of ₹12 announced.

To advertise here,contact us