50,000 രൂപ മാസ വരുമാനമുണ്ടോ? എങ്ങനെ സാമ്പത്തിക വിനിയോഗം നടത്തണം? അറിയാം 5 സ്മാര്‍ട് ബജറ്റ് നിയമങ്ങള്‍

നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനം ആവശ്യങ്ങള്‍ക്കായി മാറ്റി വയ്ക്കണം. 30% ജീവിത രീതി ചെലവുകള്‍ക്കായും 20 ശതമാനം സേവിംഗ്‌സിനായും മാറ്റിവയ്ക്കുകയാണ് ലക്ഷ്യം

50,000 രൂപയാണോ നിങ്ങളുടെ മാസവരുമാനം? എങ്കില്‍ ശരിയായ രീതിയില്‍ ബജറ്റ് പ്ലാനിങ് നടത്തി എങ്ങനെ പണം ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് നോക്കിയാലോ. ശമ്പളം പലതായി വിഭജിച്ച് മാറ്റിവച്ചാല്‍, അത് നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിക്കാനാവും.

മികച്ച സമ്പാദ്യം, വിവിധ ആസ്തി വിഭാഗങ്ങളിലെ നിക്ഷേപം, ചെലവുകള്‍ കുറയ്ക്കല്‍, ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ബജറ്റില്‍ പ്രാധാന്യം നല്‍കേണ്ടത്. ഇങ്ങനെ ചെയ്താല്‍, നിങ്ങളുടെ ശമ്പളം പരമാവധി പ്രയോജനപ്പെടുത്താനും ജീവിതത്തില്‍ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുകയും ചെയ്യാനാകും. ഈ ലളിതമായ ലക്ഷ്യത്തില്‍ മാസ ബജറ്റ് കാര്യക്ഷമമായി ക്രമീകരിക്കാന്‍ ചില സ്മാര്‍ട്ട് മാര്‍ഗങ്ങള്‍ ഇതാ

ഈ രീതിയനുസരിച്ച് നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനം ആവശ്യങ്ങള്‍ക്കായി മാറ്റി വയ്ക്കണം. 30% ജീവിത രീതി ചെലവുകള്‍ക്കായും 20 ശതമാനം സേവിങ്‌സിനായും മാറ്റിവയ്ക്കുകയാണ് ലക്ഷ്യം. ഇത് ഏറ്റവും ലളിതമായ തരത്തില്‍ ഒരു സാമ്പത്തിക ലക്ഷ്യം നിറവേറ്റുന്നതിനുള്ള രീതിയാണ്. സ്ഥിരമായ ചെലവുകള്‍ ഉള്ളവര്‍ക്ക് വളരെ അനുയോജ്യമാണിത്.

കൂടാതെ, ഈ 50 ശതമനത്തിനുള്ളില്‍ തന്നെ വ്യക്തിഗത വായ്പയുടെ ഇഎംഐ, ഹോം ലോണ്‍ ഇഎംഐ, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ പോലുള്ള കടബാധ്യതകളും ഉള്‍പ്പെടുത്തണം. ഇതിലൂടെ കടബാധ്യതകള്‍ അവശ്യ ചെലവുകള്‍ ആയി കണക്കാക്കി മുന്‍ഗണന നല്‍കാന്‍ സാധിക്കും.

മാസവരുമാനം വിഭജിക്കാനുള്ള മറ്റൊരു പൊതുവായ രീതിയാണ് ഇത്. ഇതില്‍ 60% വരുമാനം വാടക, വൈദ്യുതി ബില്‍, സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ പോലുള്ള സ്ഥിര ചെലവുകള്‍ക്കായി മാറ്റിവയ്ക്കാം. ശേഷിക്കുന്ന 20% സേവ് ചെയ്യുകയും മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, സ്വര്‍ണം തുടങ്ങി ഏതെങ്കിലും ആസ്തികളില്‍ നിക്ഷേപിക്കുകയും ചെയ്യാം.

അവസാന 20% നിങ്ങളുടെ വ്യക്തിഗത ആഗ്രഹങ്ങള്‍ക്കും വിനോദ ചെലവുകള്‍ക്കുമായി ഉപയോഗിക്കാം. വീടുമായി ബന്ധപ്പെട്ട ചെലവുകള്‍ കൂടുതലായുള്ളവര്‍ക്ക് ഈ രീതി കൂടുതല്‍ അനുയോജ്യമാണ്.

50-30-20 നിയമത്തേക്കാള്‍ കൂടുതല്‍ സേവിങ്‌സ് നിയന്ത്രണം നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ 70-20-10 നിയമം പിന്തുടരുന്നതാണ് നല്ലത്. ഈ രീതിയില്‍, മാസവരുമാനത്തിന്റെ 70% ഭക്ഷണം, വാടക, ബില്ലുകള്‍, ജീവിതചെലവുകള്‍ തുടങ്ങിയവയ്ക്കായി വിനിയോഗിക്കാം.

20% എമര്‍ജന്‍സി ഫണ്ട്, എസ്‌ഐപി, ഓഹരികള്‍ എന്നിവയില്‍ നിക്ഷേപിക്കാന്‍ മാറ്റിവയ്ക്കും. മറ്റുള്ള 10% ഇന്‍ഷുറന്‍സിനായും കടബാധ്യതകള്‍ തീര്‍ക്കുന്നതിനും ഉപയോഗിക്കാം.

ഈ രീതിയില്‍, ഓരോ രൂപയ്ക്കും വ്യക്തമായ ഒരു ഉപയോഗം നിശ്ചയിക്കപ്പെടുന്നു. ഒരു രൂപ പോലും ഉപയോഗമില്ലാതെ ശേഷിക്കില്ല. 50-30-20 അല്ലെങ്കില്‍ 70-20-10 പോലുള്ള നിശ്ചിതമായ കണക്കാക്കലുകള്‍ ഇതില്‍ ഇല്ല.

മാസവരുമാനം നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ അനുസരിച്ച് വിഭജിക്കണം. ചെലവുകള്‍, സേവിങ്‌സ്, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് അതത് സാഹചര്യമനുസരിച്ച് പ്രാധാന്യം നല്‍കാം. ഉദാഹരണത്തിന്, ഒരേ ശമ്പളമുള്ള രണ്ട് ആളുകള്‍ക്കുള്ള കടബാധ്യത വ്യത്യാസപ്പെട്ടിരിക്കാം. ഈ ഘടകങ്ങള്‍ എല്ലാം പരിഗണിച്ച് ഒരു രൂപ പോലും കണക്കില്‍പ്പെടാതെ പോകരുത് എന്ന രീതിയിലാണ് ബജറ്റ് തയ്യാറാക്കുന്നത്. ഇത് അധിക ചെലവുകള്‍ നിയന്ത്രിക്കാനും, കടബാധ്യതകള്‍ കൈകാര്യം ചെയ്യാനും, പണ വരവ് ഉറപ്പാക്കാനും സഹായിക്കുന്നു.

സാമ്പത്തിക വിദഗ്ദര്‍ ഉപയോഗിക്കുന്ന ലളിതമായ പണ വിനിയോഗ രീതിയാണിത്. ഈ രീതിയില്‍ ആദ്യ ശ്രദ്ധ സേവിങ്‌സിനാണ്. വരുമാനം ലഭിച്ചതിന് ശേഷം 20% നേരിട്ട് സേവിങ്‌സിലേക്കോ നിക്ഷേപങ്ങളിലേക്കോ മാറ്റിവയ്ക്കണം. ശേഷിക്കുന്ന 80% എല്ലാ മറ്റു ചെലവുകള്‍ക്കുമായി ഉപയോഗിക്കാം. കുറഞ്ഞ പണം കൊണ്ട് ബജറ്റ് രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ലളിതവും ഫലപ്രദവുമായ ഒരു മാര്‍ഗമാണ്.

മാസബഡ്ജറ്റ് തയ്യാറാക്കുന്നതിനുള്ള ഏറ്റവും നല്ല രീതി നിങ്ങളുടെ ജീവിതശൈലി, നിലവിലെ കടബാധ്യതകള്‍, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവ അനുസരിച്ച് പ്ലാന്‍ തയ്യാറാക്കുന്നതാണ്‌. അതിനാല്‍, ബജറ്റ് സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടത്.

ഏതെങ്കിലും പ്രധാന ബജറ്റ് തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് അല്ലെങ്കില്‍ ഒരു പദ്ധതി തയ്യാറാക്കുന്നതിന് മുന്‍പ്, ഒരു സാമ്പത്തിക വിദഗ്ധനുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്. നിങ്ങളുടെ നിലവിലെ സാമ്പത്തിക നിലയും ഭാവിയിലെ ലക്ഷ്യങ്ങളും വിലയിരുത്തി, നിങ്ങള്‍ സ്വീകരിക്കുന്ന പദ്ധതി ദീര്‍ഘകാലത്തില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സമ്പത്ത് സൃഷ്ടിക്കാനും സഹായിക്കുന്നതാണെന്ന് ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും.

Content Highlights: A ₹50,000 monthly income can be effectively managed with proper budgeting, helping you control expenses and achieve long-term financial goals.

To advertise here,contact us