ഇന്ത്യയിലെ ചരക്കുഗതാഗതത്തില്‍ ഓണ്‍ലൈന്‍ സേവനവുമായി മലയാളി സംരംഭകന്. രാജ്യത്തെ ട്രക്ക് ഓപ്പറേറ്റര്‍സുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്സ് ഓണ്‍ലൈന്‍ എസ്9 കസ്റ്റമര്‍ ആപ്പിന്റെ ദേശീയ പ്രവര്‍ത്തനോദ്ഘാടനം കൊച്ചിയില്‍ നടന്നു. മൂന്നുവര്‍ഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാന്‍ സാധിച്ചുവെന്ന് മാനേജിങ് ഡയറക്ടര്‍ സിബി എം ലൂക്കോസ് അറിയിച്ചു. ഇന്ത്യയിലെ ചരക്കുഗതാഗതത്തിന്റെ ഡിജിറ്റല്‍ നട്ടെല്ല് ആകുവാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കള്‍, ട്രക്ക് ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരെ ഒരേ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാകുന്നതാണ് എസ്9 ഡിജിറ്റല്‍ ആപ്. കൃത്യസമയത്ത് ഡെലിവറി, ട്രാക്കിംഗ്, ലളിതമായ പേയ്മെന്റ് സൗകര്യം എന്നിവ ആപിനുണ്ട്. മികച്ച ഉപഭോക്ത സേവനത്തിനായി വിശ്വസ്തരായ ചരക്കുലോറി ശൃംഖല തയ്യാറാക്കിയിട്ടുണ്ട് സിബി ലോജിസ്റ്റിക്സ്. റിയല്‍ ടൈം ബുക്കിംഗ്. അഡ്വാന്‍സ്ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയെല്ലാം ഉപയോക്താക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരു പോലെ ഗുണകരമാണ്. നിര്‍മ്മിത ബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയില്‍ വികസിച്ച S9 ലോജിസ്റ്റിക് ആപ് പ്ലേസ്റ്റോര്‍ & ആപ് സ്റ്റോര്‍ എന്നിവയില്‍ ലഭ്യമാണ്.
കേരളത്തില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങുന്ന സിബി ലോജിസ്റ്റിക് എസ്9 കസ്റ്റമര്‍ ആപ്പ് ഉടന്‍ തന്നെ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ഇപ്പോള്‍ 10 സംസ്ഥാനങ്ങളില്‍ ഓഫീസ് പ്രവര്‍ത്തനമുണ്ട്.
വലിയൊരു ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചരക്കുകള്‍ എത്തുന്നു. തിരികെ പോകുന്ന ഈ ട്രക്കുകള്‍ എസ്9 ആപ് വഴി മത്സരാധിഷ്ഠിത നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ പറ്റുന്ന സേവനമാണ് ഒരുക്കുന്നത്. പ്രധാനമായും ബിടുബി രംഗത്താണ് സിബി ലോജിസ്റ്റിക്കസിന്റെ പ്രവര്‍ത്തനം. 20 ലേറെ പ്രമുഖ കമ്പനികളുമായി ലോജിസ്റ്റിക്സ് പങ്കാളിത്തവും ഇവര്‍ക്കുണ്ട്. ചരക്കുനീക്കമെന്ന ബിസിനസ് കൂടുതല്‍ ഉപഭോതാവിനു ഗുണകരമാക്കണം എന്ന ചിന്തയാണ് ഈ ഡിജിറ്റല്‍ ആപ് എന്ന് സിബി പറഞ്ഞു.കോട്ടയംകാരനായ ഈ മലയാളി രാജ്യത്തെ പ്രമുഖ നിയന്ത്രിത ബ്ലാസ്റ്റിംഗ് വിദഗ്ധരായ സിബി മൈനിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ സ്ഥാപകന്‍ കൂടിയാണ്.
Content Highlights: sibi logistics ai enabled s9 app